Header 1 vadesheri (working)

ഗുരുവായൂരിൽ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തി.ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലാണ് മോക്ക് ഡ്രിൽ നടത്തിയത്.

First Paragraph Rugmini Regency (working)

ദേവസ്വം സുരക്ഷാ ജീവനക്കാരായ വിമുക്ത ഭടൻമാർ, ഗുരുവായൂർ ടെമ്പിൾ പോലീസ് ,ഫയർഫോഴ്സ്, റവന്യൂ വിഭാഗം ജീവനക്കാരുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു മോക്ക് ഡ്രിൽ .
വൈകുന്നേരം 4 മണിക്ക് തുടങ്ങിയ മോക്ക് ഡ്രില്ലിന് ഭക്തജനങ്ങളുടെ പൂർണ സഹകരണവും ഉണ്ടായി.

മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡിഫൻസ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങളും വിലയിരുത്തി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ടെമ്പിൾ സ്റ്റേഷൻ സി.ഐ അജയകുമാർ, ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, എക്സി.എൻജീനിയർ എം.കെ.അശോക് കുമാർ എച്ച്.എസ് എം. എൻ. രാജീവ്, എസ്.എസ്. സുബ്രഹ്മണി ഉൾപ്പെടെ ദേവസ്വം ജീവനക്കാർ എന്നിവർ ഡ്രില്ലിന് നേതൃത്വം നൽകി

Second Paragraph  Amabdi Hadicrafts (working)