ഗുരുവായൂരിൽ ചെമ്പൈ ഭാഗവതരുടെ പ്രതിമ സ്ഥാപിക്കണം
ഗുരുവായൂർ: സംഗീതോത്സവത്തിന്റെ അഭിമാനസുവർണ്ണജൂബിലിവർഷത്തിൽ ശ്രീ ഗുരുവായൂരപ്പ ദാസനും, സംഗീത കുലപതിയും , സംഗീതോത്സവത്തിന്റെ പ്രാണേതാവുമായ ചെമ്പൈ ഭാഗവതരുരുടെ പ്രതിമ ഗുരുവായൂരിൽ ദേവസ്വം സ്ഥാപിക്കണമെന്ന് തിരുവെങ്കിടം പാനയോഗം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
സംഗീത ലോകത്ത് എക്കാലവും സ്മരിക്കപ്പെടുന്ന സംഗീത കലാനിധിയായ ചെമ്പൈയ്ക്ക് ഗുരുപവനപുരിയിൽ സ്മാരക പ്രതിമ സ്ഥാപിയ്ക്കുമ്പോൾ അതിലൂടെ അനുദിനം അദ്ദേഹത്തെ സ്മരിയ്ക്കപ്പെടാനും , ഓർമ്മിക്കപ്പെടാനും വഴി തെളിയുമെന്നും യോഗം അഭിപ്രായപ്പെട്ടു.
മമ്മിയൂർ സെന്ററിൽ കൃഷ്ണ വിഹാറിൽ ചേർന്ന വാർഷിക യോഗം പാനയോഗം പ്രസിഡണ്ട് ശശി വാറണാട്ട് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ എടവന അദ്ധ്യക്ഷനായി. സെക്രട്ടറി ഗുരുവായൂർ ജയപ്രകാശ് വിഷയാവതരണം. നിരവ്വഹിച്ചു. ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി പാനയോഗത്തിൻെറ പുതിയ ഭാരവാഹികളായി ശശി വാറണാട്ട് (പ്രസിഡണ്ട് ), ഉണ്ണികൃഷ്ണൻ എടവന ,ഷൺമുഖൻ തെച്ചിയിൽ ( വൈസ് പ്രസിഡണ്ട്മാർ) ഗുരുവായൂർ ജയപ്രകാശ്.(ജനറൽ സെക്രട്ടറി ), ഇ.ദേവീദാസൻ,മുരളി അകമ്പടി (സെക്രട്ടറി . മാർ). പ്രീത എടവന (ഖജാൻജി), ബാലൻ വാറണാട്ട് (കോ.ഓഡിനേററർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
സബ്ബ് കമ്മിറ്റി ചെയർമാൻമാരായി പ്രഭാകരൻ മൂത്തേടത്ത് (പ്രോഗ്രാം), ഇ. ഹരികൃഷ്ണൻ (ഗതാഗതം ) രാജു കോക്കൂർ (സംഘാടനം) മോഹനൻ കുന്നത്തൂർ (ഏകോപനം) വത്സല നാരായണൻ (കലാ പരിപാടികൾ) ഇ.ഭാരതി.(യോഗ ചുമതല ) എന്നിവരേയും യോഗം തിരഞ്ഞെടുത്തു.