Post Header (woking) vadesheri

ഗുരുവായൂരിൽ ചമയ പ്രദർശനം18, 19 തിയ്യതികളിൽ

Above Post Pazhidam (working)

ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന അമൂല്യങ്ങളായ ചമയങ്ങൾ കാണാൻ ഭക്തജനങ്ങൾക്ക് അവസരം. മാർച്ച് 18, 19 തിയ്യതികളിൽ ശ്രീവത്സം അനക്സിലെ കൃഷ്ണ ഗീതിഹാളിലാണ് ചമയപ്രദർശനം.
ചമയപ്രദർശനത്തിൻ്റെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഇന്ന് നിർവ്വഹിച്ചു

Ambiswami restaurant

ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.ക്ഷേത്രം
ശ്രീകോവിലിൽ ഉണ്ടായിരുന്ന പഴയ ചുമർചിത്രങ്ങൾ, പഴയ പഴുക്കാമണ്ഡപം, കൃഷ്ണനാട്ടം ചമയങ്ങൾ, ക്ഷേത്രത്തിലുള്ള
ആനച്ചമയങ്ങൾ എന്നിവയുൾപ്പെടെ പ്രദർശനത്തിലുണ്ട്. ഇതാദ്യമായാണ് ദേവസ്വം നേതൃത്വത്തിൽ ചമയപ്രദർശനം ഒരുക്കുന്നത്.. ചമയപ്രദർശനം മാർച്ച് 19ന് സമാപിക്കും. രാവിലെ 9 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം

Second Paragraph  Rugmini (working)