Post Header (woking) vadesheri

ഗുരുവായൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരുചക്ര വാഹനങ്ങള്‍ തീ കൊളുത്തി നശിപ്പിച്ചു

Above Post Pazhidam (working)

Ambiswami restaurant

ഗുരുവായൂര്‍: കോട്ടപ്പടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരുചക്ര വാഹനങ്ങള്‍ അജ്ഞാതര്‍ അഗ്‌നിക്കിരയാക്കി. കോട്ടപ്പടി മഞ്ചേരി പരേതനായ രാജന്റെ മക്കളായ സുരാജ്, സുജിത്ത് എന്നിവരുടെ വാഹനങ്ങളാണ് കത്തി നശിച്ചത്. സുജിത്ത് രണ്ട് മാസം മുമ്പ് വാങ്ങിയ ബുള്ളറ്റും സുരാജിന്റെ സ്‌കൂട്ടറും പൂര്‍ണമായി കത്തി നശിച്ചു.

Second Paragraph  Rugmini (working)

ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. വീടിന് മുന്നില്‍ നിന്ന് തീ ഉയരുന്നത് കണ്ട് വീട്ടുകാര്‍ പുറത്തിറങ്ങി അണക്കുകയായിരുന്നു. തീ പടര്‍ന്ന് വീടിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായിരുന്ന സഹോദരങ്ങള്‍ നാല് വര്‍ഷം മുമ്പാണ് രാജിവച്ച് യൂത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുരുവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Third paragraph