Header 1 = sarovaram
Above Pot

ഗുരുവായൂരിൽ 12 ദിവസത്തെ ഭണ്ഡാര വരവ് 1.84 കോടി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരിയിൽ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് 1 ,84,88,856 രൂപ. ശനിയാഴ്ച വൈകുന്നേരം ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. ഒരു കിലോ 054 ഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 6 കിലോ 19O ഗ്രാമാണ്. ജനുവരിയിലെ ഭണ്ഡാര വരവ് 4.32 കോടിയായിരുന്നു.

കഴിഞ്ഞ മാസത്തെ ഭണ്ഡാരം എണ്ണുന്നത് അവസാനിച്ചത് ജനുവരി 18 നാണ് , 19 മുതൽ 12 ദിവസത്തെ ഭണ്ഡാരം വരവാണ് ഈ തുക ക്ഷേത്രത്തിൽ കലശ ചടങ്ങുകൾ തുടങ്ങുന്നതിനാൽ നേരത്തെ തന്നെ ഭണ്ഡാരം എണ്ണൽ പൂർത്തിയാക്കുകയായിരുന്നു

Astrologer

ഭക്തരുടെ കയ്യിൽ നിരോധിത നോട്ടുകളുടെ സ്റ്റോക്ക് കുറഞ്ഞു എന്ന് തോന്നുന്നു ആയിരം രൂപയുടെ 8 കറൻസിയും 500 ൻ്റെ 15 കറൻസിയും മാത്രമാണ് ഇത്തവണ ലഭിച്ചത് . കാത്തലിക് സിറിയൻ ബാങ്കിനായിരുന്നു ചുമതല.

Vadasheri Footer