Post Header (woking) vadesheri

ഗുരുവായൂരിൽ ആയൂർവ്വേദ സെമിനാർ നാളെ.

Above Post Pazhidam (working)

ഗുരുവായൂർ :  ദേവസ്വം മേൽപുത്തൂർ സ്മാരക ആയുർവ്വേദ ആശുപത്രിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ (ഫെബ്രുവരി 13 ,വെള്ളിയാഴ്ച)
നാരായണീയം ഹാളിൽ ആയുർവ്വേദ സെമിനാർ നടത്തും.

First Paragraph Jitesh panikar (working)

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന സെമിനാറിൽ ആയുർവ്വേദ ചികിത്സാ വിദഗ്ധരും അക്കാദമിക് പണ്ഡിതരും പ്രബന്ധങ്ങൾ അവതരിപ്പിക്കും. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം  മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി പ്പാട് സ്വാഗതം ആശംസിക്കും.


ഡോ.സുബിൻ വൈദ്യ മഠം (പ്രൊഫസർ, കോട്ടക്കൽ ആയൂർവ്വേദ കോളേജ്),ഡോ. മുത്തുലക്ഷ്മി (മുൻ .പ്രോ വൈസ് ചാൻസലർ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ.ആലത്തിയൂർ നാരായണൻ നമ്പി
( പ്രിൻസിപ്പാൾ, അഷ്ടാംഗം ആയൂർവ്വേദ കോളേജ്) സെമിനാറിൽ മോഡറേറ്ററാകും.