Header 1 vadesheri (working)

ഗുരുവായൂരിൽ അഷ്ടമിരോഹിണി14ന്, ഇരുനൂറോളം വിവാഹങ്ങളും

Above Post Pazhidam (working)

ഗുരുവായൂർ .അഷ്ടമിരോഹിണി ദിനത്തിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം ദർശനം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു. ശ്രീഗുരുവായൂരപ്പൻ്റെ പിറന്നാൾ ദിനത്തിൽ പൊതുവരി നിൽക്കുന്ന ഭക്തജനങ്ങളുടെ ദർശനത്തിനാകും ദേവസ്വം ഭരണ സമിതി മുൻഗണന നൽകുന്നത്. ഭക്തരുടെ സൗകര്യാർത്ഥം അന്നേ ദിവസം നിർമ്മാല്യം മുതൽ ദർശനത്തിനുള്ള പൊതുവരി ക്ഷേത്രത്തിലേക്ക് നേരെ കൊടിമരംവഴി വിടും.

First Paragraph Rugmini Regency (working)

അഷ്ടമിരോഹിണി നാളിൽ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വി.ഐ.പി., സ്പെഷ്യൽ ദർശനങ്ങൾക്ക് രാവിലെ 6 മണി മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരൻമാർക്കുള്ള ദർശനം രാവിലെ നാലര മുതൽ 5.30 മണിവരെയും വൈകിട്ട് 5 മുതൽ 6 മണി വരെ മാത്രമാകും. തദ്ദേശീയർക്ക് ക്ഷേത്രത്തിൽ നിലവിൽ അനുവദിക്കപ്പെട്ട സമയത്ത് ദർശനമാകാം. ബാക്കിയുള്ള സമയത്ത് ക്ഷേത്ര ദർശനത്തിന് പൊതുവരി സംവിധാനം (ജനറൽ ക്യൂ ) മാത്രം നടപ്പിലാക്കും.അഷ്ടമിരോഹിണി നാളിൽ ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്ക് ദർശന സൗകര്യം നൽകും. മുതിർന്ന പൗരൻമാർ, ഭിന്നശേഷി ക്കാർ, ഗർഭിണികൾ എന്നിവരെ കൊടിമരം വഴി വിടും.

ദർശനം ലഭിച്ച ഭക്തർ കഴിയുന്നതും വേഗം പടിഞ്ഞാറേ നടവഴിയോ ഭഗവതി ക്ഷേത്രം നട വഴിയോ പുറത്തെത്തണം. എന്നാലേ കാത്തിരിക്കുന്ന മറ്റു ഭക്തർക്ക് സുഖദർശനം സാധ്യമാകൂ.ക്ഷേത്ര ദർശനത്തിനുള്ള പൊതുവരിസംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലോ ഭക്തജനങ്ങൾക്ക് വരിനിൽപ്പിന് സൗകര്യം ഒരുക്കും. വിശേഷാൽ കാഴ്ചശീവേലി നടക്കുന്നതിനാൽ ശയനപ്രദക്ഷിണത്തിന് നിയന്ത്രണമുണ്ടാകും.

Second Paragraph  Amabdi Hadicrafts (working)

അഷ്ടമി രോഹിണി നാളിൽ ഇരുന്നൂറോളം വിവാഹങ്ങൾ ശീട്ടാക്കിയിട്ടുണ്ട്.
ഭക്തജനതിരക്ക് കണക്കിലെടുത്ത് വിവാഹ ചടങ്ങുകളുടെ സൗകര്യപ്രദമായ നടത്തിപ്പിനായി ദേവസ്വം പ്രത്യേകം ക്രമീകരണം ഏർപ്പെടുത്തും. പതിവിലും നേരത്തെ പുലർച്ചെ 4 മണിമുതൽ വിവാഹങ്ങൾ നടത്തും.. ഇതിനായി 4 വിവാഹ മണ്ഡപങ്ങൾ സജ്ജമാക്കും ആവശ്യമെങ്കിൽ അഞ്ചാമത്തെ മണ്ഡപം കൂടി തുറക്കും.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വിവിധ ഘോഷയാത്രകൾ ക്ഷേത്രത്തിൽ രാവിലെ 9 മണി മുതൽ എത്തിച്ചേരുന്നതിനാൽ തിരക്കൊഴിവാക്കാൻ വിവാഹസംഘങ്ങൾ കാലത്ത് 4 മണിമുതൽ എർപ്പെടുത്തിയിട്ടുള്ള പ്രത്യേക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണം എന്നും ചെയർമാൻ അഭ്യർത്ഥിച്ചു ഭരണ സമിതി അംഗങ്ങൾ ആയ സി മനോജ് , കെ പിവിശ്വനാഥൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു .