Header 1 = sarovaram
Above Pot

ഗുരുവായൂരിൽ 80 വിവാഹങ്ങൾക്ക് അനുമതി ,ഒരു സംഘത്തിൽ 10 പേർ മാത്രം

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര ത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതിന് ദേവസ്വം മാനദണ്ഡം നിശ്ചയിച്ചു . ഒരേസമയം 15-പേരില്‍കൂടുതല്‍ ആളുകളെ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിപ്പിയ്ക്കില്ല .ഓൺ ലൈൻ വഴി ബുക്ക് ചെയ്ത് വരുന്ന 300 പേർക്ക് ദർശനത്തിന് അനുമതി ലഭിക്കും , ഓണ്‍ലൈന്‍ ബുക്കുചെയ്യാതെ ശ്രീകോവിലില്‍ നെയ്യ്‌വിളക്ക് ശീട്ടാക്കുന്ന ഭക്തര്‍ക്കും ക്ഷേത്രദര്‍ശനത്തിന് അനുമതിയുണ്ട്.

Astrologer

. ഇതിനു പുറമെ ക്ഷേത്രജീവനക്കാര്‍, പാരമ്പര്യക്കാര്‍ എന്നിവരുള്‍പ്പടേയുള്ള 150-പേര്‍ക്കും, തദ്ദേശവാസികളായ 150-പേര്‍ക്കും ക്ഷേത്രത്തിനകത്ത് പ്രവേശിയ്ക്കാം . നാലമ്പലത്തിനകത്തേയ്ക്ക് ആര്‍ക്കും പ്രവേശനമില്ല. ക്ഷേത്രത്തിനകത്ത് വാതില്‍മാടം വരെയാണ് ഭക്തര്‍ക്ക് ദേവസ്വം അനുമതി നല്‍കിയിട്ടുള്ളത് അതോടൊപ്പം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 10-പേരെ പങ്കെടുപ്പിച്ച് വിവാഹങ്ങള്‍ നടത്താനും തീരുമാനമായതായി അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

ഒരു ദിവസം 80 വിവാഹങ്ങൾക്ക് വരെ മാത്രമെ അനുമതി ഉണ്ടാകൂ. വഴിപാട് കൗണ്ടറുകള്‍ തുറന്നുപ്രവര്‍ത്തിയ്ക്കുന്നതിനോടൊപ്പം, പ്രസാദ വിതരണവും ഉണ്ടായിരിയ്ക്കും. ഭക്തര്‍ക്ക് ദര്‍ശന സൗകര്യമില്ലാതെ ഒന്നര മാസത്തോളമായി അടഞ്ഞുകിടന്നശേഷമാണ് ഗുരുവായൂര്‍ ക്ഷേത്രനട ഭക്തര്‍ക്കായി തുറന്നുകൊടുക്കുന്നത്. ഇന്നു രാവിലെ മുതല്‍ കിഴക്കേ നടയിലെ ദീപസ്തംഭം വരെ ഭക്തരെ പ്രവേശിപ്പിച്ചിരുന്നു.

Vadasheri Footer