Madhavam header
Above Pot

ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി ബുധനാഴ്ച ലഭിച്ചത് 73.36ലക്ഷം .

ഗുരുവായൂർ : പെരുന്നാളിന്റെ അവധി ദിനമായ ബുധനാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര ഇതര വരുമാനമായി 73,36,923 രൂപ ലഭിച്ചു . നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 21,90,430 രൂപയും ലഭിച്ചു . 1760 പേരാണ് വരിയിൽ നിൽക്കാതെ ദർശനം നടത്തിയത് .

Astrologer

തുലാഭാരം വഴിപാട് വകയിൽ 16,50,870 രൂപയാണ് ലഭിച്ചത് . 6,45,518 രൂപയുടെ പാൽ പായസവും 1,76,400 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കി . 11 വിവാഹമാണ് ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത് .442 കുരുന്നുകൾക്ക് ചോറൂണും നൽകി

Vadasheri Footer