Header Aryabhvavan

ഗുരുവായൂരിൽ 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Above article- 1

Astrologer

ഗുരുവായൂര്‍: ഗുരുവായൂരിൽ നഗരസഭ പരിധിയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.പൂക്കോട് സോണില്‍ എട്ട് പേര്‍ക്കും അര്‍ബന്‍ സോണില്‍ രണ്ട് പേര്‍ക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്. പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ 61 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഏഴ് പേര്‍ക്ക് പോസറ്റീവായി.

പൂക്കോട് സോണിലെ ഒരാള്‍ക്കും അര്‍ബന്‍ സോണിലെ രണ്ട് പേര്‍ക്കും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നഗരസഭയിലെ നാലാം വാര്‍ഡില്‍ രണ്ട് പേരും 1, 4, 5, 14, 27, 30, 36, 39, 42 എന്നീ വാര്‍ഡുകളിലുള്ള ഓരോരുത്തരുമാണ് രോഗികളായത്.

കഴിഞ്ഞ ദിവസം കുടുംബാംഗത്തിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസിന് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായി.

Vadasheri Footer