ഗുരുവായൂരപ്പന് മഹാകുംഭാഭിഷേകം നടത്തി

Above article- 1

Astrologer

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് മുന്നോടിയായി നടക്കുന്ന സഹസ്രകലശ ചടങ്ങുകളുടെ ഭാഗമായി ഗുരുവായൂരപ്പന് മഹാകുംഭാഭിഷേകം നടത്തി. രാവിലെ ശീവേലിക്ക് ശേഷം ആരംഭിച്ച ചടങ്ങുകള്‍ രണ്ട് മണിക്കൂറോളം നീണ്ടു. തന്ത്രിമരായ ചേന്നാസ് ഹരിമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട് എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

സഹസ്രകലശചടങ്ങുകളിലെ ശാന്തിഹോമവും അത്ഭുത ശാന്തിഹോമവും നാളെ നടക്കും. 22 ന് തത്വ കലശാഭിഷേകവും 23 ന് അതിപ്രധാനമായ സഹസ്രകലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും നടക്കും. ബ്രഹ്മകലശാഭിഷേകത്തോടെ എട്ട് ദിവസം നീണ്ട് നിന്ന കലശചടങ്ങുകള്‍ക്ക് സമാപനമാകും.

ക്ഷേത്രചൈതന്യ വര്‍ദ്ധനവിനും ശുദ്ധിക്കും വേണ്ടിയാണ് ഉത്സവത്തിന് മുന്നോടിയായി സഹസ്രകലശം നടത്തുന്നത്. സഹസ്രകലശ ചടങ്ങുകള്‍ ആരംഭിച്ച ശേഷം അരനൂറ്റാണ്ട് പൂര്‍ത്തിയാകുന്ന ഉത്സവമാണ് ഇത്തവണത്തേത്.

Vadasheri Footer