Post Header (woking) vadesheri

ശ്രീ ഗുരുവായൂരപ്പന് കാണിക്കയായി കൃഷ്ണമുടി

Above Post Pazhidam (working)

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി സമർപ്പണം. മുംബയ് സ്വദേശിനി ലതാ പ്രകാശാണ് കൃഷ്ണനാട്ടത്തിന് കൃഷ്ണ കിരീടമായി ഉപയോഗിക്കുന്ന കൃഷ്ണമുടി സമർപ്പിച്ചത്.ദേവസ്വം ഭരണസമിതി അംഗം സി.മനോജ് ലതാ പ്രകാശിൽനിന്നും കൃഷ്ണ മുടി ഏറ്റുവാങ്ങി.

ഇന്നു രാവിലെ പത്തു മണിയോടെ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അസി. മാനേജർ പ്രവീൺ, കൃഷ്ണനാട്ടം വേഷം ആശാൻ സേതുമാധവൻ, ചമയവിഭാഗം ആശാൻ ഇ.രാജു എന്നിവർ സന്നിഹിതരായി. ശിൽപി ജനാർദ്ദനനാണ് കൃഷ്ണ മുടിയുടെ രൂപകൽപ്പനയും നിർമ്മാണവും ..