Post Header (woking) vadesheri

ഗുരുവായൂരപ്പന്റെ 16 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവം ഒത്തു തീർപ്പാക്കാൻ നീക്കം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണ ലോക്കറ്റ് വിറ്റ വകയിൽ 16 ലക്ഷം രൂപ നഷ്ടപെട്ട സംഭവം ഒത്തു തീർപ്പാക്കാൻ നീക്കം .മോഷണ മുതൽ തിരികെ ഏൽപ്പിച്ചാൽ മോഷണം , മോഷണമല്ലാ താക്കുന്ന സമീപനമാണ് ദേവസ്വം ഇപ്പോൾ കൈക്കൊള്ളുന്നത് എന്നാണ് ആക്ഷേപം . ദേവസ്വത്തിന് വേണ്ടി അഡ്മിനിസ്ട്രേറ്റർ ആണ് പോലീസിൽ പരാതി നൽകേണ്ടത് . എന്നാൽ പോലീസിൽ പരാതി നൽകാതെ ഒത്തു തീർപ്പ് നടപടികളുമായി അവർ മുന്നോട്ടു പോകുകയാണ് എന്ന ആക്ഷേപമാണ് ഉയരുന്നത് .ഇതിന്റെ ഭാഗമായാണ് പണം നഷ്ടപ്പെട്ട വിവരം തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മാധ്യമ പ്രവർത്തകരോട് ഇവർ പറഞ്ഞതത്രെ.

Ambiswami restaurant

Second Paragraph  Rugmini (working)

അതെ സമയം കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വിഷു കണി ദർശനം നടത്തി എന്ന് ആരോപിച്ചു ഭരണ സമിതി അംഗങ്ങൾക്ക് എതിരെ പോലീസിൽ പരാതി നൽകിയ അഡ്മിനിസ്ട്രേറ്റർ ഗുരുവായൂരപ്പന്റെ 16 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പോലീസിൽ പരാതി നല്കാൻ തയ്യാറാകാത്തത് കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് എന്ന പരാതിയാണ് വ്യാപകമായി ഉയരുന്നത് . ഈ ഇടപാടിൽ അഡ്‌മിനിറ്റ്രേറ്റർക്ക് എന്താണ് ലാഭം എന്നാണ് ഭക്തർ ചോദിക്കുന്നത് . മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ മകളാണ് എന്ന ലേബൽ കൊണ്ടുള്ള രാഷ്ട്രീയ സ്വാധീനം ഗുരുവായൂരപ്പന്റെ സ്വത്തു വകകൾ നഷ്ടപ്പെടുത്തുന്നതി നുള്ള ലൈസസൻസ് ആണോ എന്നാണ് ഭക്തരുടെ ചോദ്യം