
ശ്രീ ഗുരുവായൂരപ്പന് വഴിപാടായി നവീന ഇഡ്ഢലി മെഷീൻ

ഗുരുവായൂർ : മണിക്കൂറിൽ അയ്യായിരം ഇഡ്ഢലി തയ്യാറാക്കാനാകുന്ന നവീന ഇഡ്ഢലി മെഷീൻ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് സമർപ്പണം ചെയ്തു. ദേവസ്വം മന്ത്രി .വി .എൻ വാസവൻ ഇഡ്ഢലി മെഷീൻ ഭക്തർക്കായി സമർപ്പിച്ചു. ക്ഷേത്രം അന്ന ലക്ഷ്മി ഹാളിലായിരുന്നു ചടങ്ങ്. കാനഡയിൽ ഹോട്ടൽ വ്യവസായിയായ ബാലസുബ്രഹ്മണ്യമാണ് ഈ വഴിപാട് സമർപ്പണം നടത്തിയത്.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .സി.മനോജ്, .കെ.പി.വിശ്വനാഥൻ,.മനാജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ സന്നിഹിതരായി
