Post Header (woking) vadesheri

ഗുരുവായൂരപ്പന് നാളെ ബ്രഹ്മകലശാഭിഷേകം.

Above Post Pazhidam (working)

ഗുരുവായൂര്‍: ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ സഹസ്രകലശ ചടങ്ങുകളുടെ ഭാഗമായി ശ്രീഗുരുവായൂരപ്പന് ഇന്ന് തത്വകലശാഭിഷേകം നടന്നു. രാവിലത്തെ ശീവേലിയ്ക്കുശേഷം, നമസ്‌ക്കാര മണ്ഡപത്തില്‍ ക്ഷേത്രം തന്ത്രി തത്വഹോമവും, തത്വകലശ പൂജയും നിര്‍വ്വഹിച്ചു.

Arya bhavan inner

ആയിരം കലശവും, വിശേഷാല്‍ ബ്രഹ്മകലശാഭിഷേകവും നാളെ നടക്കും.  നാളേയും, അടുത്ത ദിവസവും രാവിലെ 4 മണിമുതല്‍ 11.30 വരെ ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനമുണ്ടായിരിയ്ക്കയില്ല.  വെള്ളിയാഴ്ച്ച രാവിലെ ശീവേലിയ്ക്ക് ശേഷം, 1000 കലശങ്ങള്‍ ശ്രീഗുരുവായൂരപ്പന് അഭിഷേകം ചെയ്യും. തുടര്‍ന്ന് വളരെ സങ്കീര്‍ണ്ണമായ താന്ത്രിക ചടങ്ങുകളോടെ ബ്രഹ്മകലശാഭിഷേക ചടങ്ങുകള്‍ ആരംഭിയ്ക്കും.

Second Paragraph  Sarovaram(working)

മുത്തുക്കുട, വെഞ്ചാമര, ആലവട്ടം, നാദസ്വരം എന്നിവയുടെ പ്രൗഢഗംഭീരമായ അകമ്പടിയോടേയാണ് ബ്രഹ്മകലശം നാലമ്പലത്തിലേയ്ക്ക് എഴുന്നെള്ളിയ്ക്കുക.  ശനിയാഴ്ച്ച രാത്രി കുംഭമാസത്തിലെ പൂയം നാളിലാണ് ക്ഷേത്രോത്സവത്തിന്റെ കൊടികയറ്റം. ആചാര പെരുമയോടെ ശനിയാഴ്ച്ച രാവിലെ ക്ഷേത്രത്തില്‍ ആനയില്ല ശീവേലിയും നടക്കും.

Third paragraph Saravan bhavan