Header 1 vadesheri (working)

ഗുരുവായൂരപ്പൻ രുദ്രതീർത്ഥത്തിൽ ആറാടി , ഉത്സവം കൊടിയിറങ്ങി

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ സമാപനം കുറിച്ച് ഭഗവാൻ രുദ്രതീര്‍ത്ഥത്തിലാറാടി. വിഗ്രഹത്തില്‍ മഞ്ഞള്‍പൊടി, ഇളനീര്‍ എന്നിവകൊണ്ട് അഭിഷേകംചെയ്ത് തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാട് , പാപനാശിനീ സൂക്തവുംജപിച്ച് ഭഗവാന്റെ പഞ്ചലോഹതിടമ്പ് മാറോട്‌ചേര്‍ത്ത് രുദ്രതീര്‍ത്ഥത്തില്‍ ഇറങ്ങി സ്‌നാനം ചെയ്തു. ഭഗവാന്റെ ആറാട്ട് പൂര്‍ത്തിയായ തോടെ പതിനായിരങ്ങളും സ്‌നാനം നടത്തി ആത്മസായൂജ്യംനേടി.

First Paragraph Rugmini Regency (working)

ദീപാരാധനയ്ക്കുശേഷം ഗ്രാമപ്രദക്ഷിണത്തിനിറങ്ങിയ ഭഗവാന്റെ എഴുന്നള്ളിപ്പ്വടക്കേനടയില്‍ പഞ്ചവാദ്യം അവസാനിപ്പിച്ച് വാദ്യകുലപതികളായ പെരുവനം കുട്ടന്‍ മാരാര്‍, തിരുവല്ല രാധാകൃഷ്ണന്‍, ചൊവ്വല്ലൂര്‍ മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളമാരംഭിച്ചു. മേളത്തോടുകൂടിയ എഴുെന്നള്ളത്ത്, ഗ്രാമപ്രദക്ഷിണം കഴിഞ്ഞ് ഭഗവതി ക്ഷേത്രത്തിലൂടെ ഭഗവാന്‍ ആറാട്ടു കടവിലെത്തി. ഭഗവാന്റെ ആറാട്ടിനുശേഷം ഭഗവാന്‍ പിടിയാനപുറത്ത് കയറി 11-ഓട്ടപ്രദക്ഷിണവും നടത്തി.

Second Paragraph  Amabdi Hadicrafts (working)

11 ഓട്ട പ്രദക്ഷിണം പൂര്‍ത്തിയായതോടെ കൊടിമരചുവട്ടിലെ പൂജകള്‍ക്ക് ശേഷം ക്ഷേത്രം തന്ത്രി സ്വര്‍ണ്ണധ്വജത്തില്‍ നിന്നും സപ്തവര്‍ണ്ണകൊടി ഇറക്കി, ഭഗവാനെ ശ്രീകോവിലിലേക്ക് എഴുന്നെള്ളിച്ച് പഞ്ചലോഹതിടമ്പിലെ ചൈതന്യം മൂലവിഗ്രഹത്തിലേക്ക് ലയിപ്പിച്ചു. ഇതോടെ 10-ദിവസംനീണ്ടുനിന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് അര്‍ദ്ധരാത്രിയോടെ പരിസമാപ്തിയായായി.