നഗരസഭയുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധ സദസ്സ് നടത്തി

">

ഗുരുവായൂർ : നഗരസഭ ഭരണാധികാരികളുടെ നിഷ്ക്രിയത്വത്തിനെതിരെ ഗുരുവായൂർ മണ്ഡലം യൂത്ത്കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് നടത്തി. സമസ്ത മേഖലകളിലും വലിയ പരാജയമായി തീർന്ന ഇടതുപക്ഷ ഭരണമുന്നണി ഗുരുവായൂരിനെ 50 വർഷം പുറകോട്ടു നയിച്ചുവെന്ന് സദസ്സ് ഉദ്ഘാടനം ചെയ്ത ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ പറഞ്ഞു.

new consultancy

റോഡുകളുടെ ശോചനീയാവസ്ഥ, കാന നിർമ്മാണങ്ങളുടെ മെല്ലെപ്പോക്ക്, റോഡിലെ മാലിന്യ കൂമ്പാരങ്ങൾ, തീർത്ഥാടകരുടെ വാഹന പാർക്കിംഗ്, വഴിവിളക്കുകൾ കത്താതെ അവസ്ഥ, അഴുക്കുചാൽ പദ്ധതിയിലെ മൗനം, ഇന്ദിരാഗാന്ധി ടൗൺഹാളിന്റെ ശോചനീയാവസ്ഥ, നഗരസഭ ഓഫീസിലെ കുത്തഴിഞ്ഞ സംവിധാനം തുടങ്ങി ഓരോ കാര്യങ്ങളെ കുറിച്ചും പ്രതിഷേധ സദസ്സിൽ പങ്കെടുത്ത് സംസാരിച്ചവർ ചൂണ്ടിക്കാട്ടി. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.എസ്.സൂരജ് അധ്യക്ഷത വഹിച്ചു. നിഖിൽ.ജി.കൃഷ്ണൻ, പി.കെ.ഷനാജ്, കണ്ണൻ പാലിയത്ത്, കെ.യു.മുസ്താക്ക്, കെ.എസ്അനിൽ , കെ.എസ്.ജഗദീഷ്, പി.ആർ.പ്രകാശൻ, രഞ്ജു കെ.കെ, പി.ഐ.ലാസർമാസ്റ്റർ, കെ.വി.സത്താർ, അരവിന്ദൻ പല്ലത്ത്, പ്രതീഷ് ഓടാട്ട് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors