Post Header (woking) vadesheri

യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സമ്മേളനത്തിന് തുടക്കമായി

Above Post Pazhidam (working)

ഗുരുവായൂർ : മാർച്ച് 4,5 തീയ്യതികളിലായി നടക്കുന്ന യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സമ്മേളനത്തിന് തുടക്കമായി. ഗുരുവായൂർ മാതാ കമ്യൂണിറ്റി ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ആബിദ് അലി ഉദ്‌ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്‌ മുഖ്യപ്രഭാഷണം നടത്തി.

Ambiswami restaurant

ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.എം നൗഫൽ, നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, ജില്ലാ സെക്രട്ടറിമാരായ സി.എസ്‌ സൂരജ്, വി.കെ സുജിത്ത്, മുനിസിപ്പൽ കൗൺസിലർ രേണുക ടീച്ചർ, ബ്ലോക്ക് ഭാരവാഹികളായ വി.എസ്‌ നവനീത്, എ.കെ ഷൈമിൽ എന്നിവർ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ സ്റ്റാൻജോ സ്വാഗതവും, ദിപിൻ വി.ബി നന്ദിയും പറഞ്ഞു.

Second Paragraph  Rugmini (working)