Above Pot

ഗുരുവായൂർ നഗരസഭാതല വനിതാമതിൽ സംഘാടക സമിതി രൂപീകരിച്ചു

ഗുരുവായൂർ : ഗുരുവായൂർ നഗരസഭാതല വനിതാമതിൽ സംഘാടക സമിതി ലൈബ്രറി അങ്കണത്തിലെ ഇ.എം.എസ് സ്‌ക്വയറിൽ നഗരസഭ ആക്ടിംങ് ചെയർമാൻ കെ.പി വിനോദ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ ടി.എസ് ഷെനിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി വി.പി ഷിബു, ലൈബ്രറി കൗൺസിൽ ചാവക്കാട് താലൂക്ക് പ്രസിഡന്റ് മരക്കാത്ത് വാസു, ഐ.സി.ഡി.എസ് സൂപ്പർവൈസർ പ്രത്യുഷ, ബിന്ദു കോറോട്ട്, ഷൈലജ സുധൻ, നഗരസഭ സൂപ്രണ്ട് ചിത്രകുമാരി എന്നിവർ സംസാരിച്ചു. തുടർന്ന് വനിതാ കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, അംഗൻവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ നഗരസഭാ ഓഫീസിന് മുന്നിൽ പ്രതീകാത്മക വനിതാമതിൽ തീർത്തു. കെ.പി വിനോദ് ചെയർമാനായും , നഗരസഭ സെക്രട്ടറി വി.പി ഷിബു കൺവീനറായും ഐ.സി.ഡി.എസ് സൂപ്പർ വൈസർ പ്രത്യുഷ കോ ഓർഡിനേറ്ററായും സംഘാടകസമിതി രൂപീകരിച്ചു.