ചിങ്ങത്തിലെ രണ്ടാം അവധി ദിനത്തിലെ വിവാഹ തിരക്കിൽ വീർപ്പുമുട്ടി ഗുരുവായൂർ
ഗുരുവായൂർ : ചിങ്ങത്തിലെ രണ്ടാം അവധി ദിനത്തിലെ വിവാഹ തിരക്കിൽ വീർപ്പുമുട്ടി ക്ഷേത്ര നഗരി . ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വിവാഹങ്ങളുടെയും ചോറൂണിനെത്തിയവരുടെയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.ക്ഷേത്രത്തിൽ ഞായറാഴ്ച 180 ഓളം വിവാഹങ്ങളാണ് നടന്നത്.നിരവധി കുരുന്നുകളുടെയും ചോറൂണും നടന്നു ക്ഷേത്രത്തിൽ അഷ്ടമിരോഹിണിയുടെ മുടക്കവും തുടർന്നുള്ള ഞായറുമായതിനാൽ ഭക്തജനങ്ങളുടെയും വലിയ തിരക്കായിരുന്നു. ദർശനത്തിനെത്തിയവർ ശനിയാഴ്ച രാത്രിയിൽ തന്നെ വരി നിന്നു. നിർമ്മാല്യ ദർശനത്തിന് നടതുറന്നതു മുതൽ ഉച്ചയ്ക്ക് 2 ന് നട അടക്കുന്നതു വരെ ദർശനത്തിനും വലിയ തിരക്കായിരുന്നു.
വിവാഹത്തിന് എത്തിയവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളുടെ അപര്യാപ്ത ഭക്തജനങ്ങളെ വട്ടം കറക്കി. തുടർന്ന് ഇന്നർ റിംങ്ങ് റോഡിലും ഔട്ടർ റിംങ്ങ് റോഡിലും വാഹനം പാർക്ക് ചെയ്തതോടെ വലിയ ഗതാഗത കുരുക്കാണ് ഗുരുവായൂരിൽ ഉണ്ടായത്. രണ്ട് കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണ് ഇതിനെ തുടർന്നുണ്ടായത്. ഗുരുവായൂർ ടെമ്പിൾ സി.ഐ സി.പ്രേമാനന്ദ കൃഷ്ണന്റെ നേത്യത്വത്തിൽ പോലീസ്രംഗത്ത് ഇറങ്ങിയെങ്കിലും മണിക്കൂറുകളോളം ക്ഷേത്ര നഗരി ഗതാഗതകുരുക്കിൽ തുടരുകയായിരുന്നു