Above Pot

വൈകുണ്ഠ ഏകാദശി, ഗുരുവായൂരിൽ അഭൂത പൂര്‍വ്വമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍, വൈകുണ്ഠ ഏകാദശി ദിനമായ വ്യാഴാഴ്ച അഭൂത പൂര്‍വ്വമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടു . രാവിലെ നിര്‍മ്മാല്ല്യ ദര്‍ശനം മുതല്‍ രാത്രി അത്താഴപൂജ കഴിയുവോളം ക്ഷേത്രത്തിലേയ്ക്ക് ഭക്തരുടെ ഒഴുക്കായിരുന്നു, രാവിലേയും, ഉച്ചയ്ക്കും ക്ഷേത്രത്തില്‍ ദേവസ്വം ആനതറവാട്ടിലെ കൊമ്പന്‍ ഇന്ദ്രസെന്‍ ഭഗവാന്റെ തങ്കതിടമ്പേറ്റിയുള്ള കാഴ്ച്ചശീവേലിയ്ക്ക്, പെരുവനം കുട്ടനന്‍മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം അകമ്പടിയായി.

First Paragraph  728-90

Second Paragraph (saravana bhavan

ഗുരുവായൂര്‍ ബ്രഹ്മണ സമൂഹത്തിന്റെ വകയായി സമ്പൂര്‍ണ്ണ നെയ്യ്‌വിളക്കാഘോഷവും നടന്നു. രാത്രി ഇടയ്ക്കാനാദസ്വരത്തോടുള്ള വിളക്കെഴുന്നെള്ളിപ്പില്‍ നെയ്യ് വിളക്കിന്റെ നിറശോഭയിലായിരുന്നു, ഗുരുവായൂരപ്പന്റെ അകത്തളം തെളിഞ്ഞുനിന്നത്. സന്ധ്യയ്ക്ക് ദീപസ്തംഭങ്ങളും, നടപുരദീപങ്ങളും തെളിഞ്ഞതോടെ ക്ഷേത്രാങ്കണം തികച്ചും ഉത്സവ പ്രതീതിയിലായി.