Post Header (woking) vadesheri

ഗുരുവായൂരിൽ വാഹന പൂജയുടെ സ്ഥലം മാറ്റി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കിഴക്കേനടയിൽ നടപ്പുരയുടെ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ വാഹനപൂജ സ്ഥലത്തിൽ മാറ്റം. കിഴക്കേനട കൗസ്തുഭം കോമ്പൗണ്ടിലെ സർപ്പക്കാവിൻ്റെ സമീപ സ്ഥലത്താകും ഇനി മുതൽ വാഹന പൂജ നടത്തുക.

Ambiswami restaurant

നടപ്പുര നിർമ്മാണം കഴിയുന്നതുവരെയാണ് ഈ താൽക്കാലിക ക്രമീകരണം.വാഹനപൂജക്കായി ഭക്തർ ദേവസ്വം കിഴക്കേനട മൾട്ടി ലെവൽ വാഹന പാർക്കിങ്ങ് സമുച്ചയത്തിന് മുന്നിലെ കൗസ്തുഭം ഗേറ്റ് വഴിയാണ് വാഹനപൂജാ സ്ഥലത്ത് എത്തേണ്ടത് .വാഹന പൂജയ്ക്കുള്ള കൂപ്പൺ പതിവ് പോലെ കിഴക്കേ നടയിലെ ദേവസ്വം സെക്യുരിറ്റി പോസ്റ്റിൽ നിന്നും വാങ്ങാം.

നടപ്പുര നിർമ്മാണം പൂർത്തിയാകുന്നതുവരെ മാത്രമാണ് ഈ താൽക്കാലിക ക്രമീകരണമെന്നും ഭക്തജനങ്ങൾ സഹകരിക്കണമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.

Second Paragraph  Rugmini (working)