ഗുരുവായൂർ അർബൻ ബാങ്കിന്റെ ശതാബ്ദി ആഘോഷം ടി എൻ പ്രതാപൻ ഉൽഘാടനം ചെയ്തു
ഗുരുവായൂർ : നൂറ് വർഷം തികയുന്ന ഗുരുവായൂർ അർബൻ ബാങ്കിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ടി.എൻ.പ്രതാപൻ എം പി നിർവഹിച്ചു. തുടക്കം കുറിച്ചു. ബാങ്ക് ചെയർമാൻ അഡ്വ.വി . ബലറാം അദ്ധ്യക്ഷത വഹിച്ചു .
വൈസ് ചെയർമാൻ ആർ എ അബൂബക്കർ, മുൻ ചെയർമാൻമാരായ പി. യതീന്ദ്രദാസ്, വി.വേണുഗോപാൽ ഡയറക്ടർമാരായ ആന്റോ തോമസ്, കെ ഡി വീരമണി, കെ പി ഉദയൻ, നിഖിൽ ജി. കൃഷ്ണൻ, ബിനീഷ്, വി.മുരളീധരൻ ഡെപ്യൂട്ടി ജനറൽ മാനേജർ കെ ജി സതീഷ് കുമാർ എന്നിവർ സംസാരിച്ചു. നൂറാം വാർഷികാഘോഷത്തിന്റെ ഓർമ്മക്കായി ടി.എൻ. പ്രതാപൻ എം പി വൃക്ഷത്തൈ നട്ടു. തുടർന്ന് ജീവനക്കാരുടേയും സഹകാരികളുടേയും കലാപരിപാടികൾ അരങ്ങേറി
കോടതി പരസ്യം
ബഹു ചാവക്കാട് സബ് കോടതി മുമ്പാകെ
IA 2177/2018
0S 98/2017
പാരംപുരക്കൽ ഷഹീന മുതൽ പേർ —————————— ഹർജിക്കാർ
1) ചാവക്കാട് താലൂക്ക് കടിക്കാട് അംശം എടക്കര ദേശത്തു പോസ്റ്റ് അണ്ടത്തോട്, ഖാലിദ് മകൻ 36 വയസ്സ്, പാറംപുരക്കൽ മുംബസീർ
2)മേപ്പടി വിലാസത്തിൽ താമസം ഖാലിദ് മകനും ഒന്നാം എതിർകക്ഷിയുടെ സഹോദരനുമായ പാറംപുരക്കൽ 32 വയസ്സ് മുജീബ് റഹ്മാൻ
———————————————————- 1, 2 എതിർകക്ഷികൾ
മേൽ നമ്പറിൽ ഒന്നും രണ്ടും എതിർകക്ഷികൾക്കുള്ള നോട്ടീസ് കോടതിയിലും വാസ സ്ഥലത്തും പതിച്ചു നടത്തുവാൻ കല്പിച്ചു 18/9/2019 തിയതിക്ക് വച്ചിരിക്കുന്നു. ആർകെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ അന്നേ ദിവസം കോടതിയിൽ ബോധിപ്പിക്കേണ്ടതാണ്.
എന്ന്
5/9/2019
ഹർജി ഭാഗം അഡ്വക്കേറ്റ് k.D.വിനോജ്
(ഒപ്പ് )