ഗുരുവായൂർ അർബൻ ബാങ്ക് അഡ്മിനിസ്ട്രേറ്റർ ഏറ്റെടുത്തു

">

ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്കിന്റെ ഭരണ ചുമതല അഡ്മിനിസ്ട്രേറ്റർ ഏറ്റെടുത്തു . വൈകീട്ട് അഞ്ചിനാണ് അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിങ്) ഷാലി ടി നാരായണൻ ബാങ്കിലെത്തി ബാങ്ക് ചെയർമാൻ പി യതീന്ദ്ര ദാസിന്റെ കയ്യിൽ നിന്നും ചുമതല ഏറ്റെടുത്തത് .ഭരണ സമിതിയുടെ കാലാവധി വൈകീട്ട് 5 ന് അവസാനിച്ചതോടെയാണ് ബാങ്കിന്റെ ഭരണം അഡ്മിനിസ്ട്രേറ്ററുടെ കീഴിലായത് .

കെ കെ സത്യഭാമ അസിസ്റ്റന്റ് രജിസ്ട്രാർ ചാവക്കാട് കെ കെ സത്യഭാമ, സീനിയർ ഇൻസ്‌പെക്ടർമാരായ വി കെ ശശീന്ദ്രൻ ബ്ലസ്സിന് സി ഡേവിസ് എന്നിവരടങ്ങുന്ന സംഘത്തോടൊപ്പമാണ് ഏറ്റെടുക്കാൻ എത്തിയത് . കാലാവധി കഴിഞ്ഞ ഭരണ സമിതിയുടെ ചെയർമാൻ പി യതീന്ദ്ര ദാസിന് പുറമെ മുൻചെയർ മാൻ വി വേണുഗോപാൽ , ഡയറക്ടർമാരായ ആന്റോ തോമസ് , എം എസ് ശിവദാസ് ,എ അബൂബക്കർ ,അരവിന്ദൻ പല്ലത്ത് ,ലൈല മജീദ് തുടങ്ങിയവർ സംബന്ധിച്ചു . തുടർന്ന് ബാങ്ക് ആഡിറ്റോറിയത്തിൽ ഭരണ സമിതി അംഗങ്ങൾക്ക് ജീവനക്കാർ യാത്രയയപ്പ് നൽകി ..

Leave a Reply

Your email address will not be published. Required fields are marked *

Sponsors