ഗുരുവായൂർ അർബൻ ബാങ്ക് വാശിയേറിയ തിരഞ്ഞെടുപ്പ് സമാപിച്ചു
ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് സമാപിച്ചു വാശിയേറിയ മത്സര മാണ് നിലവിലെ ഭരണ സമിതിയും ഇടതുപക്ഷവും കാഴ്ചവച്ചത് . പത്തൊൻപത്തിനായിരത്തിൽ പരം വോട്ടുകൾ ഉള്ളതിൽ 4777 സഹകാരികൾ മാത്രമാണ് സമ്മദിദാനം വിനിയോഗിച്ചത് നാലര മാണി വരെ പോളിംഗ് നീണ്ടു നിന്നു . മൂന്നു മണി കഴിഞ്ഞും വരിയിൽ നിൽക്കുന്ന മുഴുവൻ ആളുകൾക്കും ടോക്കൺ നൽകിയാണ് വോട്ടു ചെയ്യിച്ചത് . മൂന്ന് മണിക്ക് ബാങ്ക് ഗേറ്റ് പോലീസ് അടച്ചു പൂട്ടി . ബാങ്ക് ആഡിറ്റോറിയത്തിൽ 16 പോളിംഗ് സ്റ്റേഷനുകൾ ആണ് സജ്ജീകരിച്ചിരുന്നത് . ഒരു പോളിംഗ് സ്റ്റേഷനിൽ തന്നെ വോട്ടു ചെയ്യാൻ നാല് ബൂത്തുകൾ സജ്ജീകരിച്ചിരുന്നു . എന്നാൽ സ്ഥലപരിമിതി മൂലം വോട്ട് ചെയ്യുന്നത് മറ്റുള്ളവർക്ക് കാണാൻ കഴിയുമായിരുന്നു .യു ഡി എഫ് രണ്ടു മുന്നണിയായും ,ഇടതുപക്ഷവും മത്സര രംഗത്ത് വന്നതോടെ സ്ഥാനാർഥി ബാഹുല്യം കാരണം ഒരു പത്രത്തിന്റെ നീളമുള്ള ബാലറ്റ് പേപ്പർ ആണ് ഉണ്ടയിരുന്നത് ഇത് വോട്ടർമാരിൽ വലിയ ആശയകുഴപ്പം സൃഷ്ടിച്ചു . പ്രത്യേകിച്ച് സ്ത്രീ വോട്ടർമാരിൽ . തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ വേണ്ടി ഇടതു പക്ഷം സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും വിജയിച്ചില്ല .