
ഗുരുവായൂർ ഉത്സവം, സബ് കമ്മറ്റികൾ രൂപീകരിച്ചു.

ഗുരുവായൂർ : ക്ഷേത്രത്തിലെ 2026 വർഷത്തെ ഉത്സവം സമുചിതമായി നടത്തുന്നതിന് ഏഴ് സബ്ബ് കമ്മറ്റികൾ രൂപീകരിച്ചു.ദേവസ്വം ചെയർമാൻ ഡോ വി.കെ.വിജയൻ ആണ് പ്രോഗ്രാം & സ്റ്റേജ് സബ് കമ്മറ്റിയുടെ ചെയർമാൻ. വിവിധ സബ്ബ് കമ്മിറ്റി കളുടെ ചെയർമാൻമാരായി ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് (വാദ്യം ), സി.മനോജ് (പബ്ലിക് റിലേഷൻസ്), മനോജ് ബി നായർ ( ആനയോട്ടം) ,
കെ.പി.വിശ്വനാഥൻ (പ്രസാദ ഊട്ട്), മനോജ് ബി നായർ (പള്ളിവേട്ട ), കെ.എസ്.ബാലഗോപാൽ (വൈദ്യുതാലങ്കാരം) എന്നിവരെ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.

വിവിധ ദേവസ്വം ഉദ്യോഗസ്ഥർ സബ്ബ് കമ്മിറ്റികളുടെ കൺവീനർമാരാകും. ദേവസ്വം ചീഫ് ഫിനാൻസ് & അക്കൗണ്ട്സ് ഓഫീസർ കെ.പി.സജിത്ത് ആണ് ചീഫ് കൺവീനർ. ഫെബ്രുവരി 28ന് കൊടിയേറ്റത്തോടെ ആരംഭിച്ച് മാർച്ച് 9ന് ആറാട്ടോടെ സമാപിക്കുന്ന ഉത്സവം ഗംഭീരമായി ആഘോഷിക്കുവാൻ ദേവസ്വം വിളിച്ചു ചേർത്ത നാട്ടുകാരുടെ പൊതുയോഗം ഇന്ന് തീരുമാനിച്ചു. ദേവസ്വം കാര്യാലയത്തിലെ
കൂറൂരമ്മ ഹാളിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ചു പൊതുയോഗം ഉദ്ഘാടനം ചെയ്തു.
ഉൽസവം വിജയിപ്പിക്കുന്നതിന് നാട്ടുകാരുടെ പിന്തുണയും സഹകരണവും ചെയർമാൻ അഭ്യർത്ഥിച്ചു. മുന്നൂറിലേറെ ഭക്തജനങ്ങൾ പങ്കെടുത്ത പൊതുയോഗം ഉൽസവ നടത്തിപ്പിന് ദേവസ്വത്തിന് എല്ലാവിധപിന്തുണയും സഹായവും നൽകുമെന്ന് അറിയിച്ചു. സാമൂഹ്യ, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടെ 16 പേർ ചർച്ചയിൽ പങ്കെടുത്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ ,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ, ഗുരുവായൂർ നഗരസഭാ ഉപാധ്യക്ഷൻ ജ്യോതി രാജ്, സി.എഫ്.ഒ കെ.പി.സജിത്ത് ഉൾപ്പെടെ ദേവസ്വം ഉദ്യോഗസ്ഥരും സന്നിഹിതരായി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജി.കെ പ്രകാശൻ, ചേലനാട്ട് മോഹൻ ദാസ് ,ഗിരീഷ് പാലിയത്ത്, തങ്കമണിയാമ്മ, ബാബുരാജ് കേച്ചേരി,മുരളീധര കൈമൾ, സുമേഷ്, വി.പി.ഉണ്ണിക്കൃഷ്ണൻ, ആർ.പരമേശ്വരൻ, രാംദാസ് ചൊവ്വല്ലുർ ,ആർ.നാരായണൻ, സജീവൻ നമ്പിയത്ത്, കെ.മുരളീധരൻ, ശിവരാമൻ നായർ ,ബിന്ദു നാരായണൻ, ജി വി രാമനാഥൻ എന്നിവർ സംസാരിച്ചു.ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ സ്വാഗതവും ഭരണ സമിതി അംഗം സി.മനോജ് പൊതുയോഗത്തിന് നന്ദിയും രേഖപ്പെടുത്തി.
