Post Header (woking) vadesheri

ഗുരുവായൂർ ഉത്സവം, സ്ഥിരം കലവറ ഒരുങ്ങുന്നു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിൽ ഇത്തവണ ഉത്സവത്തിന് സ്ഥിരം കലവറ ഒരുങ്ങും. കലവറ നിർമ്മാണത്തിൻ്റെ ശിലാസ്ഥാപനം നടന്നു. ക്ഷേത്രം പടിഞ്ഞാറെ നടയിൽ നടന്ന ചടങ്ങിൽ തന്ത്രി . പി.സി.ദിനേശൻ നമ്പൂതിരിപ്പാട് നിലവിളക്ക് തെളിയിച്ചു. ദേവസ്വം ചെയർമാൻ വി.കെ.വിജയൻ പുതിയ കലവറയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു.

First Paragraph Jitesh panikar (working)

ബംഗളൂരുവിൽ വ്യവസായിയായ പ്രകാശ് വെങ്കടേശ് ട്രസ്റ്റിയായ എസ് എ ഇലക്ട്രോണിക്സ് എന്ന സ്ഥാപനമാണ് വഴിപാടായി കലവറ നിർമ്മിച്ച് നൽകുന്നത്. പ്രീ ഫാബ്രിക്കേറ്റഡ് നിർമ്മിതിയാണ്. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, കെ.എസ്.ബാലഗോപാൽ ,അഡ്മിനിസ്ട്രറ്റർ ഒ ബി അരുൺകുമാർ ,വഴിപാടുകാരനായ പ്രകാശ് വെങ്കടേശ്, കുടുബാംഗങ്ങൾ, മരാമത്ത് ചീഫ് എൻജിനീയർ എം വി രാജൻ,,

എക്സി.എൻജിനീയർ എം കെ അശോക് കുമാർ, അസി.എക്സി.എൻജിനീയർ വി.സി.സാബു, അസി.എൻജിനിയർ ഇ.കെ.നാരായണനുണ്ണി, ഇലക്ട്രിക്കൽ എക്സി.എൻജിനീയർ പി.ജയരാജൻ, അസി.എൻജിനീയർ വിനോദ്,
ഡി.എ മാരായ പ്രമോദ് കളരിക്കൽ, കെ.ഗീത, റ്റി.രാധിക, അസി.മാനേജർ സുഭാഷ് ,മറ്റ് ദേവസ്വം ജീവനക്കാർ,ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി