Header 1 = sarovaram
Above Pot

ഗുരുവായൂരിൽ സപ്ത വർണ്ണ കൊടിയേറി , ഗുരുപവനപുരി ഉത്സവ ലഹരിയിൽ .

ഗുരുവായൂര്‍: ഹരേ രാമാ ..ഹരേ കൃഷ്ണ നാമസങ്കീർത്തനങ്ങൾ നിറഞ്ഞ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, പത്തു ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി… ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് തന്ത്രി നമ്പൂതിരിപ്പാടിന് കൂറയും പവിത്രവും നല്‍കി ആചാര്യവരണം നടത്തിയതോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.

Astrologer

ആചാര്യവരണത്തിന് ശേഷം ഉത്സവ മുളയറയില്‍ നവധാന്യങ്ങള്‍ മുളയിട്ടു. പള്ളിവേട്ട ദിവസം വരെ മുളയറയില്‍ പ്രത്യേക പൂജകള്‍ ഉണ്ടാവും. മുളയിടലിന് ശേഷം ശ്രീകോവിലിനകത്ത് പൂജിച്ച് ഭഗവത് സാന്നിധ്യം വരുത്തിയ സപ്തവര്‍ണകൊടി മന്ത്രജപങ്ങളുടെയും ഭക്തരുടെ നാരായണനാമ ജപങ്ങളോടെയും ഒൻപത് മണി കഴിഞ്ഞ് 5 മിനിട്ടിൽ കുംഭമാസത്തെ പൂയം നാളിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് സ്വര്‍ണകൊടിമരത്തില്‍ സപ്ത വർണ്ണ കൊടിയേറ്റി.

അതിനുശേഷം അത്താഴപൂജയും കൊടിപ്പുറത്തുവിളക്കും ഉണ്ടായി. നാളെ രാവിലെ ദിക്ക് കൊടികള്‍ സ്ഥാപിക്കും. ദിവസവും രാവിലെയും വൈകിട്ടും മേളത്തോടെ കാഴ്ചശീവേലിയുണ്ടാവും. രാവിലെ 11ന് നാലമ്പലത്തിനകത്ത് തെക്കുഭാഗത്തും രാത്രി എട്ടിന് ക്ഷേത്ര വടക്കേനടയിലും ഗുരുവായൂരപ്പനെ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ച് വയ്ക്കും. ദിവസവും പ്രഗത്ഭരുടെ തായമ്പകയും അരങ്ങേറും. കോവിഡ് പശ്ചാത്തലത്തിൽ കലാപരിപാടികൾ ഉൾപ്പെടെ ഒഴിവാക്കി ആചാര ചടങ്ങുകൾ മാത്രമായാണ് ഇത്തവണ ക്ഷേത്ര ഉൽസവം.. ഫെബ്രുവരി 22നാണ് പള്ളിവേട്ട .
പത്തു ദിവസത്തെ ഉൽസവത്തിന് ഫെബ്രുവരി 23 ന് ആറാട്ടോടെ പരിസമാപ്തിയാകും .

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഉത്സവ കഞ്ഞി വിതരണം ഈ വർഷവുമില്ല ,പകരം അഞ്ചു കിലോ അരിയും ഒരു കിലോ മുതിരയും അര കിലോ വീതംവെളിച്ചെണ്ണയും ശർക്കരയും അടങ്ങുന്ന കിറ്റാണ് ദേവസ്വം വിതരണം ചെയ്യുന്നത് 30 ,000 പേർക്കാണ് കിറ്റ് നൽകുന്നത്.

ഉൽസവ കിറ്റിൻ്റെ വിതരണ ഉദ്ഘാടനം പൂന്താനം ആഡിറ്റോറിയത്തിൽ ചൊവ്വാഴ്ച്ച രാവിലെ 9:30 ന് നടക്കും. ലളിതമായ ചടങ്ങിൽ ക്ഷേത്രം തന്ത്രി പി.സി ‘ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും ക്ഷേത്രം ഊരാളനൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് പകർച്ച കിറ്റ് നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസിന് നൽകി കൊണ്ട് ഉൽഘാടനം ചെയ്യും മുൻകൂർ കൂപ്പൺ കൈപ്പറ്റിയവർക്ക് പൂന്താനം ആഡിറ്റോറിയത്തിലെ ദേവസ്വം കൗണ്ടറുകളിലെത്തി പകർച്ചാകിറ്റ് വാങ്ങാം. നാളെ മുതൽ ഫെബ്രുവരി 21വരെ രാവിലെ 10 നും 5 മണിയ്ക്കും ഇടയിലെത്തി കിറ്റ് വാങ്ങാം. പളളിവേട്ട ദിവസമായ ഫെബ്രുവരി 22നും ആറാട്ട് ദിവസമായ 23 നും രാവിലെ 10 മുതൽ ഒരു മണി വരെ മാത്രമാകും കിറ്റ് വിതരണം.

കഴിഞ്ഞ വർഷം 10,000 പേർക്ക് കിറ്റ് നൽകാനാണ് ഭരണ സമിതി തീരുമാനിച്ചിരുന്നത്. പകർച്ച വാങ്ങുന്ന വിശ്വാസികളുടെ ഏകദേശം കണക്ക് എടുത്താണ് 10,000 കിറ്റ് എന്ന് ഭരണ സമിതി നിജപ്പെടുത്തിയത് , എന്നാൽ വിശ്വാസികളല്ലാത്തവർക്കും കിറ്റ് വേണമെന്ന ആവശ്യം ഉയർന്നതോടെയാണ് പിന്നീട് 25,000 ആയി ഉയർത്തിയത്. ഉത്സവം കഴിഞ്ഞിട്ടും കിറ്റ് വിതരണം തുടർന്നിരുന്നു . ക ഴിഞ്ഞ തവണ ജനപ്രതിനിധികൾ വഴിയാണ് കൂപ്പൺ വിതരണം ചെയ്തത് , തങ്ങൾക്ക് താൽപര്യ മുള്ള ആളുകൾക്ക് മാത്രമാണ് ഇവർ കൂപ്പൺ നൽകിയത് എന്ന ആക്ഷേപവും ഉയർന്നിരുന്നു .ഇതോടെ സ്ഥിരമായി പകർച്ച വാങ്ങിയിരുന്ന പലരും കിറ്റിൽ നിന്നും പുറത്തായി , കോവിഡ് കാലത്ത് ദേവസ്വം നൽകുന്ന കിറ്റ് പലർക്കും വലിയ ആശ്വാസമാണ് , ഗുരുവായൂർ നഗര സഭയിലെയും ,പരിസര പഞ്ചായത്തുകളിലെയും മുഴുവൻ ആളുകൾക്കും മാനദണ്ഡങ്ങൾ നോക്കാതെ കിറ്റ് നൽകി ദേവസ്വം മാതൃക കാണിക്കണം എന്ന ആവശ്യവും സജീവമായിട്ടുണ്ട്

Vadasheri Footer