Header 1 = sarovaram
Above Pot

ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഏകദിന ശിൽപശാല സംഘടിപ്പിച്ചു.

ഗുരുവായൂർ : കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിററിയുടെ നിർദ്ദേശപ്രകാരം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. റൂറൽ ബാങ്ക് ഹാളിൽ ഡി.സി.സി പ്രസിഡണ്ട് ജോസ് വളളൂർ ശില്പ ശാല ഉത്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ്റെ നേതൃത്വത്തിൽ ചേർന്ന ശിൽപ്പശാലയ്ക്ക് മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ ഗോവിന്ദ മൂപ്പൻ, ബാലകൃഷ്ണയ്യർ എന്നിവർ പതാക ഉയർത്തി തുടക്കം. കുറിച്ചു.മഹാത്മാഗാന്ധിയുടെ ഗ്രാമ സ്വരാജ് അനുസ്മരിച്ച് ഛായാചിത്രത്തിൽ പുഷ്പ്പാർച്ചന നടത്തി..

Astrologer

.തുടർന്നു് വിവിധ സെക് ഷനുകളിലായി—–ആൻ്റോ അഗസ്റ്റിൻ, ഹരിപ്രസാദ്, അഡ്വ: സുശീൽ ഗോപി, ടി.എം.ചന്ദ്രൻ ,സ്വപ്ന രാമചന്ദ്രൻ.എന്നിവർ ക്ലാസ്സെടുത്തു.മുൻ കെ.പി.സി.സി.സെക്രട്ടറി. സി.എസ്.ശ്രീനിവാസ്,ജില്ലാ സെക്രട്ടറിമാരായ കെ.വി.ദാസൻ, അഡ്വ.ടി.എസ്.അജിത്, പി. യതീന്ദ്രദാസ് ബ്ലോക്ക് പ്രസിഡണ്ടു് സി.എ ഗോപപ്രതാപൻ, ആർ.രവികുമാർ, എന്നിവർ സംബന്ധിച്ചു.രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ട് 6 മണിക്ക് സമാപിച്ചു,

Vadasheri Footer