ഗുരുവായൂരിൽ യു ഡി എഫ് സ്ഥാനാർഥി നിർണയം പൂർത്തിയായി.
ഗുരുവായൂർ : ഗുരുവായൂരിൽ യു ഡി എഫ് സ്ഥാനാർഥി നിർണയം പൂർത്തിയായി പ്രഖ്യാപനം ബുധനാഴ്ച നടക്കും . പൂക്കോട് മേഖലയിലെ 03, 33, 39 എന്നീ മൂന്നു സീറ്റുകളിൽ ആണ് അവസാനം വരെ തർക്കം ഉണ്ടായിരുന്നത് . ഇതിൽ മൂന്നാം വാർഡിൽ ഐ ഗ്രൂപ്പിൽ നിന്നുള്ള ഗോകുലും 33, 39 എന്നീ വാർഡുകളിൽ എ ഗ്രൂപ്പിൽ നിന്നുള്ള സജി റോയ് പോൾ , സാബു ചൊവ്വല്ലൂർ എന്നിവരെ മത്സരിപ്പിക്കാൻ ധാരണയായി. വാർഡ് 39 നു വേണ്ടി സി എം പി അവകാശ വാദം ഉന്നയിച്ചയോടെയാണ് സീറ്റ് തർക്കംനീണ്ടുപോയത് .
ഗുരുവായൂർ ക്ഷേത്രം വാർഡ് സി എം പിക്ക് നൽകി പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായെങ്കിലും സി എം പി വഴങ്ങിയില്ല . രണ്ടു തവണ തങ്ങൾ മത്സരിച്ചു തോറ്റ സീറ്റ് തന്നെ വേണമെന്ന നിലപാടിൽ അവർ ഉറച്ചു നിന്നു . തുടർന്നാണ് ജില്ലാ തലത്തിൽ മാരത്തോൺ ചർച്ച നടത്തി സീറ്റ് ധാരണയിൽ എത്തിയത് . പഴയ നഗര സഭ പ്രദേശത്തുള്ള വാർഡ് 12 ൽ .ജിഷനൗഷാദ് (ലീഗ്) 13.സി.എസ്.സൂരജ്,
14പ്രമീളശങ്കരൻ, 15രേണുകടീച്ചർ, 16 സുരഭി ടീച്ചർ, 17 നിഖിൽജികൃഷ്ണൻ, 18 ബി.മോഹൻകുമാർ, 19 പോളി ഫ്രാൻസിസ്, 22 കൃഷ്ണദാസ് ടി വി , 23 കെ പി എ റഷീദ്, 25 റാഷിയ ഷബീർ ( ലീഗ്), 26 ജിഷ ക്രിസ്റ്റൽ, 27 വി കെ സുജിത്ത്, 28 കെ പി ഉദയൻ, 29 മേഴ്സി ജോയ്, 31 ലത രാജഗോപാൽ എന്നിവർ സ്ഥാനാർത്ഥികൾ ആയി .
മുൻ നഗര സഭ അധ്യക്ഷ പി കെ ശാന്ത കുമാരി സ്വതന്ത്രയായി മത്സരിക്കുന്ന വാർഡ് 16 ൽ ഒരു അധ്യാപികയെ തന്നെ യാണ് കോൺഗ്രസ് രംഗത്ത് ഇറക്കിയിട്ടുള്ളത് . മത്സര രംഗത്ത് നിന്ന് പിന്മാറ്റാൻ ശ്രമം നടക്കുമെന്ന് മനസിലാക്കി അവസാന നിമിഷമാണ് സുരഭി ടീച്ചറുടെ പേര് കോൺഗ്രസ് പുറത്ത് വിട്ടത് . സർ സെയ്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപികയാണ് സുരഭി ടീച്ചർ