Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്രനടയിൽ തിരുവോണ നാളിൽ മ്യൂറൽ മാതൃകയിൽ പൂക്കളം

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രനടയിൽ തിരുവോണ നാളിൽ മ്യൂറൽ മാതൃകയിൽ തീർന്ന ഉണ്ണിക്കണ്ണന്റെ രൂപം . ചിത്രകാരൻമാരായ സുരാസ് പേരകം കിഷോർ ഗുരുവായൂർ എന്നിവരുടെ നേതൃത്വത്തിൽ നിഭാഷ് , പ്രദീപ് , നിഖിൽ , സനോജ് എന്നിവർ ചേർന്നാണ് 12 അടി വലിപ്പം വരുന്ന കളം നിർമ്മിച്ചത് , റിജു ,സിന്റോ തോമസ് , ദയാൽ , ജിതേഷ് എന്നിവർ സഹായികളായി .
ഫ്രണ്ട്സ് മാണിക്കത്തുപടി എന്ന കൂട്ടായ്മയാണ് സ്പോൺസർ ചെയ്തത് .
എല്ലാ വർഷങ്ങളിലും വർണ്ണ വിസ്മയം തീർത്ത പൂക്കളങ്ങൾ ഉണ്ടാകാറുണ്ട് എങ്കിലും കോവിഡ് സാഹചര്യത്തിൽ പൂക്കളങ്ങൾക്ക് വലിപ്പം കുറഞ്ഞു പ്രവർത്തകരുടെ എണ്ണം നിയന്ത്രിക്കപ്പെട്ടു .

Vadasheri Footer