ഗുരുവായൂർ തന്ത്രി :ഭാഗവാനും, ഭക്തർക്കും ബാധ്യതയോ?
ഗുരുവായൂര്‍ :ഗുരുവായൂർ ഏകാദശി ദിനത്തിലെ ഉദയാസ്തമനപൂജ മാറ്റിയതിന് പിന്നാലെ തന്ത്രി വീണ്ടും ആചാര ലംഘനം നടത്തിയെന്ന് ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി. ഇക്കാര്യം ചൂണ്ടികാട്ടി ക്ഷേത്ര രക്ഷാസമിതി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കത്ത് നല്‍കി.
ഭക്തര്‍ക്ക് അന്നദാനം കഴിയ്ക്കാനുള്ള അന്നദാന മണ്ഡപത്തില്‍ മരിച്ച ‘പുല വാലായ്മ’ ഉള്ള തന്ത്രി ദിനേശന്‍ നമ്പൂതിരിപ്പാട് വിളക്ക് കത്തിച്ച് ആചാര ലംഘനം നടത്തിയെന്നാണ് ക്ഷേത്ര രക്ഷാസമിതിയുടെ ആരോപണം. ഹൈന്ദവ വിശ്വാസ പ്രകാരം ‘പുല വാലായ്മയുള്ള ഒരാള്‍ ഒരിക്കലും ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാറില്ലെന്നും ആചാര ലംഘനമാണെന്നും ക്ഷേത്ര രക്ഷാസമിതി കത്തില്‍ പറയുന്നു.
ഏകാദശി നാളിലെ തന്ത്രിയുടെ ഭാഗത്തു നിന്നുള്ള നീക്കം മനഃപൂര്‍വ്വമാണ്, വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണിത്. ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയും അഡ്മിനിസ്ട്രേറ്ററും ഭക്തരുടെ മതവികാരം വ്രണപ്പെടുത്തി. തന്ത്രിയുടെ ഭാഗത്തു നിന്നുള്ള നീക്കത്തിന് പരിഹാരമായി ഏകാദശി ദിനത്തിലെ എല്ലാ പൂജകളും ആവര്‍ത്തിക്കണമെന്നും തന്ത്രി ഇതിനുള്ള ചെലവ് വഹിക്കണമെന്നും ആവശ്യപ്പെട്ടതായി ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി സെക്രട്ടറി എം ബിജേഷ് പത്രകുറിപ്പില്‍ പറഞ്ഞു.
ആചാരലംഘനത്തിന് പ്രായശ്ചിത്തമായി വ്രതശുദ്ധി നഷ്ടപ്പെട്ടതില്‍ തദേശവാസികള്‍ക്ക് ഭഗവാന്റെ കോപം ഇല്ലാതിരിക്കാന്‍ ഗുരുവായൂരിലെ ഭക്തജന കൂട്ടായ്മ ഭഗവാന് മുമ്പില്‍ വിളിച്ച് നാണയ കിഴിയും വിളക്കും സമര്‍പ്പിച്ച് വിളിച്ചു ചൊല്ലി പ്രായശ്ചിത്തം ചെയ്തു.
അതെ സമയം ഇപ്പോഴത്തെ തന്ത്രി ഭാഗവാ നും ഭക്തർക്കും ഒരേ പോലെ ബാധ്യത ആയി മാറുന്നു എന്നാണ് ഭക്തരുടെ ആക്ഷേപം നേരത്തെ ജമാ അത് ഇസ്ലാമി പോലുള്ള സംഘ ടനകൾക്ക് സാമ്പത്തീക സഹായം ചെയ്തിരുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസിൽ ആയിരുന്നു തന്ത്രി താമസിച്ചിരുന്നത്. ഇത് അവരുടെ കയ്യിലുള്ള സ്ഥലം ദേവസ്വത്തിനെ കൊണ്ട് ഏറ്റെടുപ്പിക്കാൻ വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു വത്രെ. ഇതേ ഗ്രൂപ്പിന്റെ സ്ഥലം നേരത്തെ ദേവസ്വത്തി നെ കൊണ്ട് എടുപ്പിച്ച വകയിൽ പത്ത് കോടി യോളം രൂപയാണ് ഭാഗവാന് നഷ്ട പെട്ടത്.