ഗുരുവായൂർ താലപ്പൊലി നാളെ, ക്ഷേത്രം നേരത്തെ അടക്കും
ഗുരുവായൂർ : ക്ഷേത്രം ഇടത്തരികത്തു കാവ് ശ്രീ ഭഗവതിക്ക് താലപ്പൊലി സംഘം വക താലപ്പൊലി നടക്കുന്നതിനാൽ ജനുവരി 5 ഞായറാഴ്ച, ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാൽ പകൽ 11.30 നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടാകില്ല.
വിവാഹം, ചോറൂൺ, തുലാഭാരം ,മറ്റുവഴിപാടുകൾ എന്നിവയും പകൽ 11.30 നു ശേഷം നടത്താൻ കഴിയില്ല. വൈകിട്ട് (നാലരയ്ക്ക് ശേഷം ) ക്ഷേത്ര ദർശന സൗകര്യം തുടരും