
ഗുരുവായൂരിൽ ദേവസ്വം താലപ്പൊലി ആഘോഷിച്ചു.

ഗുരുവായൂർ : ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവിൽ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി ഭക്തി സാന്ദ്രമായി. ഭക്തി നിറവിലായിരുന്നു താലപ്പൊലി ചടങ്ങുകൾ.. . പതിവ് ആചാര – അനുഷ്ഠാനങ്ങൾക്കൊപ്പം വൈവിധ്യമാർന്ന വിശേഷാൽ കലാപരിപാടികളും താലപ്പൊലി മഹോത്സവത്തിൻ്റെ ഭാഗമായി അരങ്ങേറി.

ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, ഭരണ സമിതി അംഗങ്ങളായ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, .മനോജ് ബി നായർ, .കെ .എസ് ബാലഗോപാൽ അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
