Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മ കമായി ആനയെ നടയിരുത്തി .ഗൾഫിലെ ട്രാവൽ ബിസിനസുകാരനും കോഴിക്കോട് ഗോവിന്ദപുരത്ത് മീനാക്ഷിയത്തിൽ കോർമത്ത് ശ്രീകുമാർ നമ്പ്യാർ ആണ് ഇന്ന് പ്രതീകാല്മകമായി ആനയെ നടയിരുത്തിയത് . ഇതിനായി 10 ലക്ഷം രൂപ അദ്ദേഹം ദേവസ്വത്തിൽ അടച്ചു . രാവിലെ 7.30 ന് വെള്ളയും കരിമ്പടവും വിരിച്ചു അതിൽ ക്ഷേത്രത്തിലെ കൊമ്പൻ ബാലറാമിനെ ഇരുത്തി . തുടർന്ന് മേൽശാന്തി തീർത്ഥം തെളിച്ച് ചന്ദനം ചാർത്തി ആനക്ക് കൊട്ടത്തേങ്ങയും ശർക്കരയും അടങ്ങുന്ന പ്രസാദം നൽകി .

തുടർന്ന് ശ്രീകുമാർ നമ്പ്യാർ തോട്ടിയും കോലും ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിന് നൽകി .മല്ലിശ്ശേരി അത് അവകാശി കണ്ടിയൂർ പട്ടത്ത് നമ്പീശന് നൽകി. വഴിപാടുകാരൻ മേൽശാന്തിക്കും ആനപാപ്പാന്മാർക്കും മറ്റു ബന്ധപ്പെട്ടവർക്കും ദക്ഷിണ നൽകിയതോടെ നടയിരുത്തൽ ചടങ്ങ് പൂർത്തിയായി . ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് ,ഭരണ സമിതി അംഗം പി ഗോപി നാഥ് , ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റർ കെ ആർ സുനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .

Astrologer

ഒമാനിലെ മസ്കറ്റിൽ 32 വർഷം മുൻപ് ആണ് ശ്രീകുമാർ നമ്പ്യാർ ദുബൈ ട്രാവൽസ് എന്ന സ്ഥാപനം ആരംഭിക്കുന്നത് . 20 വർഷം മുൻപ് മജാൻ ട്രാവൽസ് എന്ന പേരിൽ ദുബായിലേക്കും ബിസിനസ് പറിച്ചു നട്ടു . ഭാര്യ വിനോദ നമ്പ്യാർ മക്കളായ ശ്രീമുരുകേഷ് നമ്പ്യാർ ,ശ്രീലക്ഷ്മി നമ്പ്യാർ ,കൃഷ്ണ നമ്പ്യാർ എന്നിവരോടൊത്ത് ദുബായിൽ ആണ് സ്ഥിര താമസം

buy and sell new

Vadasheri Footer