കേരളത്തിൽ ഇപ്പോൾ ജനമൈത്രി പോലീസ് : മുഖ്യമന്ത്രി പിണറായി വിജയൻ
ഗുരുവായൂര്‍. കേരളത്തിൽ പഴയ പോലീസ് അല്ല ജനമൈത്രി പോലീസ് ആണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ . ബിരുദധാരികളും ബിരുദാനന്ദ ബിരുദ ധാരികളും , പ്രൊഫഷണൽ ബിരുദ ധാരികളുമാണ് പൊലീസിലേക്ക് ഇപ്പോൾ കടന്നു വരുന്നത് അദ്ദേഹം പറഞ്ഞു ഗുരുവായൂർ ടെംപിൾ പോലീസ് സ്റ്റേഷൻ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യ മന്ത്രി
പോലീസിന്റെ ജനകീയ മുഖം പ്രളയകാലത്ത് കേരളം കണ്ടതാണ് .
സ്ഥലപരിമിതി ഏറെയുണ്ടെങ്കിലും ഗുരുവായൂരിന്റെ വികസനം ഒഴിവാക്കാനാവില്ല ഗുരുവായൂരിന്റെ വികസനത്തിനായി ഗുരുവായൂർ ദേവസ്വമാണ് മുൻ കൈയ്യെടുക്കേണ്ടത്. ഇതോടൊപ്പം എല്ലാവരും സഹകരിക്കുകയും വേണം.
ക്ഷേത്രത്തോട് ചേർന്ന് താമസിക്കുന്നവർക്കും കച്ചവടക്കാർക്കും ഗുരുവായൂരിനോട് വൈകാരിക ബന്ധമാണുള്ളത്. എന്നാൽ, ആരെയും ബുദ്ധിമുട്ടിക്കാനല്ല വികസനമെന്നും ഗുരുവായൂരിന്റെ വളർച്ചക്കായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. അമ്പലം വിഴുങ്ങികളുമായി സർക്കാർ ഒരിക്കലും സന്ധി ചെയ്യില്ലെന്നും ഗുരുവായൂർ ക്ഷേത്ര വികസനത്തിന് ഏറ്റവും കൂടുതൽ പ്രയത്നിച്ചത് എൽ.ഡി.എഫ് സർക്കാറാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കേരള പോലീസിന്റെയും ഗുരുവായൂർ ദേവസ്വത്തിന്റെയും ഉപഹാരങ്ങൾ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. കെ.വി അബ്ദുൾഖാദർ എം.എൽ.എ, ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് നഗര സഭ അദ്ധ്യക്ഷ എന്നിവർ സംസാരിച്ചു .ഡി ജി പി ലോക്നാഥ് ബെഹ്‌റ ,എ ഡി ജി പി ഷെയ്ഖ് ദർവേഷ് സാഹിബ് ,ഐ ജി എം ആർ അജിത് കുമാർ . ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര, ദേവസ്വം ഭരണ സമിതി അംഗങ്ങൾ അഡ്മിനിസ്ട്രേറ്റർ വി എസ് തുടങ്ങിയവർ സംബന്ധിച്ചു
മൂന്ന് കോടിയോളം ചിലവില്‍ നിര്‍മിക്കുന്ന ആധുനീക കെട്ടിടത്തില്‍. ടെമ്ബിള്‍ പൊലീസ് സ്റ്റേഷന്‍,ഗുരുവായൂര്‍ എ സി പി ഓഫീസ്, റെസ്റ്റ് റൂം,സെക്യൂരിറ്റി റൂം,പാര്‍ക്കിംങ്ങ് എന്നീ സൗകര്യങ്ങളുണ്ടാകും. നിലവില്‍ ടെമ്ബിള്‍ സ്റ്റേഷന്‍ ഉണ്ടായിരുന്ന ദേവസ്വം വക സ്ഥലത്താണ് പുതിയ കെട്ടിടം പണികഴിപ്പിക്കുന്നത്. ഈ സ്ഥലം ദേവസ്വം മുപ്പത് വർഷത്തേക്ക് 30,000 രൂപക്ക് പൊലീസിന് പാട്ടത്തിന് നല്‍കിയിരിക്കുകയാണ് . തൃശൂർ ലേബർ കോൺട്രാക്ടിങ് സൊസൈറ്റിക്കാണ് നിർമാണ ചുമതല . എട്ടു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് റിപ്പോർട്ട് അവതരിപ്പിച്ച ഡി ഐ ജി എസ് സുരേന്ദ്രൻ ഐ പി എസ് അവകാശപ്പെട്ടു