Above Pot

ഗുരുവായൂരിൽ ഇല്ലംനിറ ആഗസ്റ്റ് 5 നും തൃപ്പുത്തരി 7 നും നടക്കും

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഐശ്വര്യത്തിന്റെയും സമൃദ്ധി യുടെയും ആഘോഷങ്ങളായ ഇല്ലംനിറ ആഗസ്റ്റ് 5 നും തൃപ്പുത്തരി 7 നും നടക്കും . 5 ന് രാവിലെ 9 . 10 മുതൽ – 9 49 വരെയുള്ള മുഹൂർത്തത്തിലാണ് ഇല്ലംനിറ ചടങ്ങ് . കിഴക്കേ ഗോപുരത്തിൽ നിന്ന് പുതുനെല്ലിന്റെ കതിർക്കറ്റകൾ നിറയോ നിറ നിറ വിളികളോടെ എഴുന്നെളളിച്ച് നമസ്‌കാര മണ്ഡപത്തിൽ എത്തിച്ച് പൂജ ചെയ്ത് ഗുരുവായൂരപ്പന് സമർപ്പിക്കുന്ന ചടങ്ങാണിത്. പാരമ്പര്യാവകാശികളായ അഴിക്കൽ , മനയം കുടുംബക്കാർ കതിർക്കറ്റകൾ എത്തിക്കും .

First Paragraph  728-90

new consultancy

Second Paragraph (saravana bhavan

ക്ഷേത്രത്തിൽ തൃപ്പുത്തരി ആഘോഷം 7 ന് നടക്കും. പുതുനെല്ലിന്റെ അരി കൊണ്ടു തയാറാക്കുന്ന നിവേദ്യവും പുത്തരിപ്പായസവും ഉപ്പുമാങ്ങയും അടങ്ങുന്ന വിഭവങ്ങൾ കണ്ണന് നിവേദിക്കുന്നത് തൃപ്പുത്തരിയുടെ പ്രത്യേകതയാണ് . പുത്തരിപ്പായസമാണ് ത്യപ്പുത്തരി ദിനത്തിലെ പ്രധാന വഴിപാട്

buy and sell new