Madhavam header
Above Pot

കെ എസ് ഇ ബിയില്‍ നിന്നുള്ള വൈദ്യുതി നിലച്ചാല്‍ ഗുരുവായൂര്‍ ക്ഷേത്രം ഇരുട്ടില്‍ ,

ഗുരുവായൂര്‍ : കെ എസ് ഇ ബിയില്‍ നിന്നുള്ള വൈദ്യുതി നിലച്ചാല്‍ ഗുരുവായൂര്‍ ക്ഷേത്രം ഇരുട്ടിലാകുന്നു , പകരം സംവിധാനം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതു കൊണ്ടാണ് ഗുരുവായൂര്‍ ക്ഷേത്രം ഇരുട്ടിലാകുന്ന്ത് എന്നറിയുന്നു . കെ എസ് ഇ ബി വൈദ്യുതി നിലക്കുമ്പോള്‍ ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ പവര്‍ സ്റ്റേഷനില്‍ നിന്നും ജനറെറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി നല്‍കുന്നത് .ആയതിന് വേണ്ടി ക്ഷേത്രത്തിലേക്ക് മാത്രമായി ഇടതടവില്ലാതെ വൈദ്യുതി നല്‍കുന്നതിനായി കോയമ്പത്തൂരിലെ പ്രമുഖ ഇരു ചക്ര വാഹന നിര്‍മാണ കമ്പനിയായ ടി വി എസ് 2013 ല്‍ ജനറേറ്റര്‍ വഴിപാടായി സ്ഥാപിച്ചിരുന്നു .

zumba adv

Astrologer

ഏകദേശം 40 ലക്ഷത്തിലധികം രൂപ ചിലവാക്കി മുഴുവന്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ ആണ് സ്ഥാപിച്ചു കണക്ഷന്‍ നല്‍കിയത് .കെ എസ് ഇ ബി വിതരണം നിലച്ചാല്‍ രണ്ടു മിനിട്ടിനുള്ളില്‍ ഈ ജന റെ റ്റര്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിച്ച്‌ ക്ഷേത്രത്തിലേക്ക് വൈദ്യുതി എത്തിയിരുന്നു . എന്നാല്‍ ഇപ്പോള്‍ ഈ യന്ത്രത്തിന്‍റെ ഓട്ടോമാറ്റിക് സംവിധാനം പ്രവര്‍ത്തിക്കാ തായിട്ടു മാസങ്ങള്‍ ആയത്രേ. കെ എസ ഇ ബി വൈദ്യുതി വിതരണം നിലക്ക്മ്പോള്‍ ദേവസ്വം ജീവനക്കാരന്‍ ജന റേറ്റര്‍ കൈ കൊണ്ട് പ്രവര്‍ത്തിപ്പിചാണ് ക്ഷേത്രത്തിലേക്ക് വൈദ്യുതി നല്‍കുന്നത് .ഇതിന് 20 മിനിട്ടുവരെ സമയം എടുക്കുന്നുണ്ടത്രെ , ഇത് ക്ഷേത്രത്തില്‍ തിരക്കുള്ള സീസണില്‍ ഭക്ത ജനങ്ങള്‍ക്കും ക്ഷേത്ര ജീവനക്കാര്‍ക്കും വളരെ അധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട് .നേരത്തെ ജനറേറ്റര്‍ വഴി പാട് നല്‍കിയ ടി വി എസ് കമ്പനിക്ക് ഒരു ഫോണ്‍ കോള്‍ ചെയ്താല്‍ മണിക്കൂറുകള്‍ക്കകം അവര്‍ ജീവനക്കാരെ അയച്ച് തകരാറുകള്‍ പരിഹരിച്ചിരുന്നു .ഇപ്പോള്‍ ഇതിന് ആരും മിനക്കെടാറില്ല .

ഗുരുവായൂര്‍ ദേവസ്വം വൈദ്യുതി വിഭാഗത്തില്‍ മതിയായ യോഗ്യത് ഉണ്ടായിരുന്ന എക്സിക്യൂടീവ് എഞ്ചിനീയര്‍ അടക്കം എട്ടോളം ജീവനക്കാര്‍ വിരമിച്ചതിന്‌ ശേഷം യോഗ്യത ഇല്ലാത്തവരും , താത്കാലിക ജീവനക്കാരുമാണ് ഈ വിഭാഗം കൈകാര്യം ചെയ്യുന്നത് . ഇതിന്റെ ഫലമായി അതാത് സമയത്തെ പരിശോധനകളോ, അറ്റകുറ്റ പണികളോ സമയാ സമയങ്ങളില്‍ ചെയ്യാതെ ഇത്തരം യന്ത്ര സാമ ഗ്രഹികള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥ സംജാത മായിരിക്കുകയാണ് . ഇതിനിടയില്‍ ഇവ കൈകാര്യം ചെയ്തിരുന്ന നാലോളം ജീവനക്കാരെ ദേവസ്വം സസ്പെന്റ് ചെയ്തതോടെ വൈദ്യുതി വിതരണ രംഗം കുത്തഴിഞ്ഞ നിലയില്‍ ആക്കി . തങ്ങള്‍ ഇല്ലാതെ ഇവിടെ ഒന്നും ശരിയായി പ്രവര്‍ത്തിക്കില്ല എന്നാണ് സസ്പെന്‍ഷനില്‍ ആയവര്‍ വരുത്തി തീര്‍ക്കുന്നത്

Vadasheri Footer