Above Pot

ജനുവരി മുതൽ ക്ഷേത്രത്തിൽ ദിവസവും അഞ്ചു പേർക്ക് ചുറ്റുവിളക്ക് വഴിപാട് നടത്താൻ അവസരം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഉദയാസ്തമന പൂജക്ക് പിന്നാലെ ചുറ്റു വിളക്ക് വഴിപാടും അഞ്ചെണ്ണമായി ഭരണ സമിതി വർധിപ്പിച്ചു .ജനുവരി ഒന്ന് മുതൽ ചുറ്റുവിളക്ക് അഞ്ചു പേർക്ക് ഒരു ദിവസം ശീട്ടാക്കാൻ കഴിയും 40,000 രൂപയാണ് ഒരു ദിവസത്തെ ചുറ്റുവിളക്കിനു ദേവസ്വത്തിൽ അടക്കേണ്ടത് . 2019 ചുറ്റുവിളക്കിന്റെ ബുക്കിങ്ങ് ജനുവരി ഒന്നുമുതൽ ആരംഭിക്കും .ചുറ്റുവിളക്ക് വഴിപാടിനായി 2013-2014 ൽ ദേവസ്വത്തിൽ പണമടച്ചവർ ദേവസ്വം ആഫീസുമായി ഉടൻ ബന്ധപ്പെടണ്ടതാണ് . ക്ഷേത്രത്തിലെ വരുമാന കുറവ് മറികടക്കാനാണ് ഒരു ദിവസം അഞ്ചു പേർക്ക് ചുറ്റുവിളക്ക് വഴിപാട് നടത്താൻ ധാരണയായത് എന്നറിയുന്നു .ക്ഷേത്രത്തിലെ കാഴ്ച്ച ശീവേലിയും വഴിപാട് ആയി നടത്താനുള്ള അവസരം ഭക്തർക്ക് സമീപഭാവിയിൽ ലഭിക്കാൻ സാധ്യതയുണ്ട്

First Paragraph  728-90