Post Header (woking) vadesheri

ഗുരുവായൂർ സ്വർണ ലോക്കറ്റ് വിൽപനയിലെ തട്ടിപ്പ് ,നോട്ട് നിരോധനം മുതൽക്കുള്ള കണക്കുകൾ ഓഡിറ്റ് ചെയ്യണം ,ക്ഷേത്ര രക്ഷാ സമിതി

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണ വെള്ളി ലോക്കറ്റുകൾ വിൽപന നടത്തിയ പണം തട്ടിയെടുത്ത സംഭവത്തിൽ, നോട്ട് നിരോധനം മുതൽക്കുള്ള വർഷങ്ങളുടെ കണക്ക് ഓഡിറ്റ് ചെയ്യണം എന്ന് ഗുരുവായൂർ ക്ഷേത്ര രക്ഷാസമിതി യോഗം ആവശ്യപ്പെട്ടു . മൂന്ന് വർഷമായി നടന്ന സാമ്പത്തിക തട്ടിപ്പിൽ 27.5 ലക്ഷം രൂപയുടെ നഷ്ടമാണ് ദേവസ്വത്തിന് സംഭവിച്ചിട്ടുള്ളത്, ഇത് വെള്ളത്തിൽ കിടക്കുന്ന മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണ് എന്ന് രക്ഷാസമിതി യോഗം അഭിപ്രായപ്പെട്ടു.

Ambiswami restaurant

Second Paragraph  Rugmini (working)

അക്കാലയളവിലെ മാസ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കേണ്ട ദേവസ്വം ഫിനാൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും മാനേജർമാരും തട്ടിപ്പിൽ ഉത്തരവാദികളാണ് .ഫിനാൻസ് ഉദ്യോഗസ്ഥന്മാരും ബാങ്കുദ്യോഗസ്ഥന്മാരും പണ്ട് മുതലേ വഴി വിട്ട ബന്ധങ്ങൾ പുലർത്തുന്നതായും, ആനുകൂല്യങ്ങൾ, സമ്മാനങ്ങൾ, ഉല്ലാസയാത്രകൾ തുടങ്ങി അനുഭവിക്കുന്നതയും ആക്ഷേപമുണ്ടായിരുന്നു. ഗുരുവായൂർ ദേവസ്വത്തിന് അക്കൗണ്ട് ഉള്ള മിക്ക ബാങ്കുകളും പണം വാങ്ങാൻ വരുന്ന ഉദ്യോഗസ്ഥർ വശം അപ്പോൾ തന്നെ രസീത് കൊടുക്കാനുള്ള സൗകര്യം ഉണ്ട്. ഈ സൗകര്യം ദുരുപയോഗം ചെയ്താണ് തട്ടിപ്പുകൾ നടക്കുന്നത്.

Third paragraph

ധനാപഹരണം നടത്തിയ ബാങ്ക് ജീവനക്കാരനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാനും ആയതിൽ ദേവസ്വം ഫിനാൻസ് ജീവനക്കാരുടെ പങ്കും അന്വേഷിക്കണമെന്നും ജനറൽ സെക്രട്ടറി എം.ബിജേഷ് അവശ്യപ്പെട്ടു. .നോട്ട് നിരോധന സമയത്തെ ഗുരുവായൂർ ദേവസ്വം മാസങ്ങളോളം പഴയ നോട്ടുകൾ എടുത്തിട്ടുണ്ട് ഇക്കാലയാളവിലെ നടത്തിയ സ്വർണ്ണ ലോക്കറ്റുകളുടെ വിൽപ്പന മുതൽ വിശദമായ അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് പരാതി നൽകും ,കാര്യക്ഷമമല്ലാത്ത കൂട്ടുത്തരവാദിത്വമില്ലാത്ത,നിരന്തരം ഗുരുവായൂർ ക്ഷേത്രത്തെ വിവാദങ്ങളിൽ പെടുത്തി അപകീർത്തിപ്പെടുത്തുന്ന ഭരണ സമിതിയെ പിരിച്ചു വിടാൻ മുഖ്യ മന്ത്രിക്ക് പരാതി നൽകാനും യോഗം തീരുമാനിച്ചു .

ഗുരുവായൂർ ദേവസ്വത്തിൽ വഴിപാട് കിട്ടിയ ആമൂല്യ വസ്തുക്കളുടെ മൂല്യ നീർണയവും കണക്കെടുപ്പും കോടതി മേൽനോട്ടത്തിൽ നടത്തണമെന്ന ആവശ്യം ഉന്നയിച്ച് കോടതി സമീപിക്കാൻ രക്ഷാസമിതിയോഗം തിരുമാനിച്ചു .യോഗത്തിൽ അഡ്വ.വിനോദ്,
ടി. നിരാമയൻ, ടി.കെ സുരേഷ് ബാബു, സജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു

അതെ സമയം 2019_2020 തുടക്കം പരിശോധിച്ചതിൽ തന്നെ 27,50000 രൂപയുടെ തിരുമറി കണ്ടെത്തിയെങ്കിൽ ഇനിയുള്ള കാലയളവിൽ പരിശോധന നടത്തുകയാണെങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകും എന്നാണ് ഭക്തർ ആശങ്ക പ്പെടുന്നത് . അത് പോലെ തന്നെ ബാങ്ക്കാരുടെ ചിലവിൽ കുടുംബസമേതം സുഖ വാസ കേന്ദ്രങ്ങളിലേക്ക് ടൂറ് പോയിരുന്ന ഉദ്യോഗസ്ഥനും കണക്ക് ഒത്തു നോക്കുന്ന വിഭാഗത്തിൽ ജോലി ചെയ്തിരുന്നു . ഒരിക്കൽ തട്ടിപ്പ് കണ്ടെത്തിയപ്പോൾ ഭരണ കക്ഷി യൂണിയനിൽ ചേർന്ന് ശിക്ഷ നടപടികളിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.