Header 1 = sarovaram
Above Pot

ഗുരുവായൂർ സ്വദേശിയായ യുവാവ് എം. ഡി. എം. എയുമായി അറസ്റ്റിൽ.

ഗുരുവായൂർ : ഗുരുവായൂർ സ്വദേശിയായ യുവാവിനെ എം ഡി എം എയുമായി ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു . ഗുരുവായൂർ മാണിക്യത്ത് പടി പയ്യപ്പാട്ട് പ്രകാശന്റെ മകൻ ആദർശ് (19 ) ആണ് അറസ്റ്റിൽ ആയത് .


മയക്ക് മരുന്ന് വില്പന സംഘത്തിൽ പെട്ട ഇയാളിൽ നിന്നും 5.6ഗ്രാം എം ഡി എം എ പോലീസ് കണ്ടെടുത്തു .ഇരിങ്ങാലകുട എ സി പി. കെ ജി സുരേഷിന്റെ സ്‌ക്വാഡിൽ ഉള്ള സി ഐ പ്രദീപ് ,എസ് ഐ ശ്രീലാൽ എന്നിവർ ചേർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത് . പ്രതിയെ തൃശ്ശൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Vadasheri Footer