Post Header (woking) vadesheri

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഞ്ഞി വെക്കുന്ന സ്റ്റീമറില്‍ നിന്നും പൊള്ളലേറ്റു.

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂർ ദേവസ്വം അന്ന ലക്ഷ്മി ഹാളിൽ കഞ്ഞി പകർത്തുന്നതിനിടെ ജീവനക്കാരന് പൊള്ളലേറ്റു. താത്കാലിക ജീവനക്കാരൻ  ഗുരുവായൂർ സ്വദേശി മണികുമാറിനാണ് (24) പൊള്ളലേറ്റത്.വൈകീട്ട് എ ഴു മണിയോടെയാണ് സംഭവം, സ്റ്റീമ റിൽ നിന്നും കഞ്ഞി ഒഴിക്കുന്നതിനിടെ അബദ്ധത്തിൽ പാത്രം മറിഞ്ഞ് വീഴുകയായിരുന്നു.അരയ്ക്ക് താഴെയാണ് പൊള്ളലേറ്റത്. ദേവസ്വം ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നടത്തിയ ശേഷം തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരുപത് ശതമാനത്തിലധികം പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ അറിയിച്ചു .

Ambiswami restaurant