ഗുരുവായൂരിൽ സ്റ്റേറ്റ് ബാങ്കിന്റെ വിളക്കാഘോഷം

">

ഗുരുവായൂര്‍:ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്കിന്റെ വിളക്കാഘോഷം ഇക്കുറി ആർഭാടം കുറച്ചു നടത്തി .ക്ഷേത്രത്തില്‍ രാവിലെ കാഴ്ചശീവേലിയ്ക്ക് കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ മേളം ഉണ്ടായി.തിരുവല്ല രാധാകൃഷ്ണനും ഗുരുവായൂര്‍ ഗോപനും സഹപ്രമാണിമാരായി.മൂന്നാനകളില്‍ കൊമ്പന്‍ വലിയ കേശവന്‍ കോലമേറ്റി. ഉച്ചതിരിഞ്ഞുള്ള കാഴ്ചശീവേലിയ്ക്കും രാത്രിയിലെ വിളക്കെഴുന്നെള്ളിപ്പിനും കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പഞ്ചവാദ്യമായിരുന്നു. ആർഭാടം കുറച്ചു പ്രളയബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏകാദശി വിളക്കാഘോഷ കമ്മറ്റി ഒരു ലക്ഷം രൂപ നല്‍കുകയുണ്ടായി.

വൈകിട്ട് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കാരുണ്യസദസ്സ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.കാരുണ്യതുകയായ ഒരു ലക്ഷം രൂപ മന്ത്രിയ്ക്ക് എസ്.ബി.ഐ.ചീഫ് ജനറല്‍ മാനേജര്‍ എസ്.വെങ്കിട്ടരാമന്‍ കൈമാറി.ജനറല്‍ മാനേജര്‍ റൂമാഡോ അധ്യക്ഷനായി.ഡി.ജി.എം. രാംജേഷ് ആര്‍.യെന്നമടി,റീജണല്‍ മാനേജര്‍ പദ്മജന്‍ ടി.കാളിയമ്പത്ത്,സതീശന്‍ ടി.കെ, സേതുമാധവന്‍ സി.എം, എം.എം.പ്രകാശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ മുതല്‍ ബാങ്ക് ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും കലാപരിപാടികള്‍ ഉണ്ടായി.ഗുരുവായൂര്‍ മുരളിയുടെ നാഗസ്വരം,പ്രണവ് പി.മാരാരുടെ തായമ്പക എന്നിവയും നടന്നു

Leave a Reply

Your email address will not be published. Required fields are marked *

Sponsors