ഗുരുവായൂരിൽ സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു.
ഗുരുവായൂര്‍ : നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു. രാവിലെ നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് മുഴുവന്‍ അധ്യക്ഷ സ്ഥാനങ്ങളും എല്‍.ഡി.എഫിന് ലഭിച്ചത്. നാല് സ്ഥിരംസമിതികളുടെ അധ്യക്ഷ സ്ഥാനം സി.പി.എമ്മും രണ്ടെണ്ണം സിപി.ഐയും പങ്കിട്ടെടുത്തു. ധനകാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം വൈസ്‌ചെയര്‍പേഴ്‌സന്‍ കൂടിയായ സി.പി.ഐയിലെ അനീഷ്മ ഷനോജിനാണ്. ഷൈലജ സുധന്‍ ആണ് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ. എ.എസ്. മനോജിന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും ബിന്ദു അജിത്കുമാറിന് പൊതുമരാമത്തും എ. സായിനാഥന് വിദ്യാഭ്യാസവും ലഭിച്ചപ്പോള്‍ സി.പി.ഐയിലെ എ.എം. ഷെഫീറിനാണ് വികസനകാര്യ അധ്യക്ഷസ്ഥാനം ലഭിച്ചത്. ഡെപ്യൂട്ടി കളക്ടര്‍ എ.ജെ.മേരി വരണാധികാരിയായിരുന്നു. . നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു