ഗുരുവായൂരിലെ സ്പോൺസർ മാഫിയ, അന്വേഷണം വേണം

Above Post Pazhidam (working)

ഗുരുവായൂർ : ശബരിമലയിലെ സ്പോൺസർ തട്ടിപ്പ് വിവാദമായ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ സ്പോൺസർമാർ നടത്തിയ നിര്മാണ പ്രവർത്തനങ്ങളിൽ സമഗ്ര പരിശോധന വേണമെന്ന ആവശ്യം ശ്കതമാകുന്നു .ഇടത് ഭരണ സമിതിയുടെ കാലഘട്ടത്തിൽ ആണ് നിർമാണ പ്രവർത്തികൾക്ക് സ്പോൺസർമാരെ കണ്ടെത്തി കൊടുക്കുന്ന ഇടനിലക്കാർ സജീവമായത് , ദേവസ്വം ഉദ്യോഗസ്ഥർക്ക് പുറമെ ഹോട്ടൽ നടത്തിപ്പുകാരും ,മുൻപ് ആറു മാസം കാവലിൽ ജോലി ചെയ്തവർ അടക്കമുള്ളവരാണ് ഈ മാഫിയ സംഘ ത്തെ നയിക്കുന്നത് . സർക്കാരിന്റെ ഓഡിറ്റിൽ പെടില്ല എന്നതാണ് സ്പോൺസർ മാരെ കോ ണ്ട് നിർമാണ പ്രവർത്തി ചെയ്യിക്കുന്നതിന്റെ ഗുട്ടന്സ് .

First Paragraph Rugmini Regency (working)

ഭക്തർ ഭക്തിയോടെ തൊഴുതി രുന്ന മഞ്ജുളാലിലെ ഗരുഡന്റെ സിമന്റ് ശിൽപം ഗുരുവായൂരപ്പന്റെ സ്റ്റാറ്റസിന് പോരെന്ന് കണ്ടെത്തിയാണ് വെങ്കല ഗരുഡനെ സ്ഥാപിക്കാൻ തീരുമാനിച്ചത്. മഞ്ജുളാൽ തറയിൽ ഭഗവാനെ നോക്കി നിന്നിരുന്ന കുചേല ശിൽപം കുബേര പ്രമാണിമാർക്ക് ദൃഷ്ടി ദോഷമായി തോന്നിയതോടെ അതും എടുത്തു കളഞ്ഞു തെക്കേ നടയിലെ ഒരു ഹോട്ടൽ നടത്തിപ്പുകാരനാണ് സിനിമ നിർമാതാവായ സ്പോണ്സറെ കണ്ടെത്തിയത് . ഒന്നര കോടി രൂപ യാണ് .സ്‌പോൺസറുടെ കീശയിൽ നിന്നും പോയത് . വെങ്കല നിർമാണ ശിൽപയ്ക്ക് ലഭിച്ചത് 25 ലക്ഷം രൂപയും . ശിൽപി യ്ക്ക് കിട്ടിയത് കുറഞ്ഞത് കൊണ്ടാകാം ഗരുഡനും , കാക്കയും കഴുകനും കൂടി ചേർന്നുള്ള ശില്പമായി മാറിയത്എന്നാണ് ഭക്തമനം . ശിൽപം സ്ഥാപിക്കാൻ അനുമതി ലഭി ക്കു ന്നതിന് ഭരണ സമിതിയിലെ ഉന്നതനും , വിരമിച്ച ഒരു ഉദ്യോഗസ്ഥനും 25 ലക്ഷം വീതം നൽകേണ്ടി വന്നത്രെ. ബാക്കി തുക എല്ലാവരും കൂടി പങ്കിട്ടെടുത്തു. ഉത്ഘാടനം കഴിഞ്ഞ ശേഷം തറയിലെ അലങ്കാര വിളക്കുകൾ ഇടയ്ക്കിടെ കണ്ണടക്കും . നിലവാരം ഇല്ലാത്ത വസ്തുക്കൾ കൊണ്ട് വൈദ്യുതി അലങ്കാരം നടത്തിയത് കൊണ്ടാണ് ലൈറ്റുകൾ കണ്ണടക്കുന്നത് എന്നാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയ വൈദ്യുതി വിഭാഗം ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടത് . പണം പങ്കിട്ടെ ടു ക്കു മ്പോൾ നിലവാരം പരിശോധിക്കാൻ കഴിയില്ലല്ലോ ,

ഭഗവാന്റെ കണ്ണായ സ്ഥലത്ത് ഹൈടെക് തൊഴുത്ത് സ്ഥാപിക്കാൻ തമിഴ് നാട്ടിലെ ഒരു വ്യവസായിക്ക് അനുമതി നൽകിയത് അഴിമതിയുടെ എല്ലാ സീമകളും ലംഘിച്ചാണ് . ഒരു ധാരണ പത്രവും ഇല്ലാതെയാണ് മാണിക്യം ട്രസ്റ്റിന് സ്പോൺസർ ഷിപ്പ് നൽകിയത്. 5 കോടി രൂപയാണ് തമിഴ് നാട് വ്യവസായിക്ക് ചെലവായത് രണ്ടര കോടി രൂപ മാത്രമാണ് കെട്ടിടം പണിക്ക് ചിലവായത് . ബാക്കി തുക പല വഴിക്ക് മറിഞ്ഞു . ഭരണ സമിതിയിലെ ഉന്നതന്റെ മകന് ഒരു കെട്ടിടം തന്നെ ഇതിന്റെ കരാറുകാരൻ നിർമിച്ചു കൊടുത്തു ആയുർവ്വേദ ഡോക്ട്ടറായ മകന് ഉഴിച്ചലും പിഴിച്ചാലും നടത്താൻ ആശുപത്രി ഇല്ലാതെ കഴിയില്ലല്ലോ , വിരമിച്ച ഉദ്യോഗസ്ഥന് കോഴിക്കോട് ഒരു ഫ്ലാറ്റും പുതിയ കാറും ലഭിച്ചു എന്ന് ദേവസ്വം ജീവനക്കാർ തന്നെ അടക്കം പറയുന്നു . സ്‌പോൺസറെ കണ്ടെത്തി കൊണ്ട് വന്ന ആൾക്കും , നിർമാണ പ്രവർത്തിയുടെ പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്കും വീതം ലഭിച്ചിട്ടുണ്ട് എന്നാണ് ഉന്നതനുമായി അടുപ്പമുള്ളവർ പറയുന്നത്

Second Paragraph  Amabdi Hadicrafts (working)

തമിഴ് നാട് വ്യവസായിയുടെ കുടുംബക്കാർ വന്നാൽ താമസിക്കാൻ ഒരിടം എന്നതിൽ കവിഞ്ഞു ഭഗവാന് ഒരു ഗുണവും ഈ ഹൈടെക്ക് തൊഴുത്ത് കൊണ്ട് ഇത് വരെ ഉണ്ടായിട്ടില്ല ദേവസ്വം ജീവനക്കാർക്ക് പ്രവേശനമില്ലാത്ത ഒരു ഇടമാക്കി ഈ സ്ഥാപനത്തെ മാറ്റി .ഗുരുവായൂർ ദേവസ്വത്തിന്റെ സ്ഥാപനത്തിൽ വ്യവസായിയുടെ പിതാവ് മാണിക്യത്തിന്റെ ശില്പമാണ് വെണ്ണ കല്ലിൽ കൊത്തി വെച്ചിട്ടുള്ളത് . വ്യവസായി പറയുന്നത് ദേവസ്വം അനുസരിക്കേണ്ട .ഗതി കേടിലേക്ക് ഗുരുവായൂർ ദേവസ്വത്തെ ഈ ഭരണ സമിതി കൊണ്ടെത്തിച്ചു . . ഗുരുവായൂർ ദേവസ്വത്തിലെ സ്പോൺസർ മാഫിയക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഉള്ള നീക്കത്തിലാണ് ദേവസ്വത്തിൽ നിന്നും വിരമിച്ച ജീവനക്കാരുടെ സംഘടന .