Above Pot

ഗുരുവായൂര്‍ ശിവരാമന്‍ സ്മൃതി പുരസ്‌ക്കാരം കല്ലേകുളങ്ങര അച്ചുതന്‍കുട്ടി മാരാര്‍ക്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ശിവരാമന്‍ സ്മൃതി പുരസ്‌ക്കാരം തായമ്പകാചര്യന്‍ കല്ലേകുളങ്ങര അച്ചുതന്‍കുട്ടി മാരാര്‍ക്ക് നല്‍കുമെന്ന് ഗുരുവായൂര്‍ ശിവരാമന്‍ സ്മൃതി ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11111-രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്ന സ്മൃതി പുരസ്‌ക്കാരം, ഗുരുവായൂര്‍ ശിവരാമന്റെ അഞ്ചാം ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ രണ്ടാം തിയ്യതി ഗുരുവായൂരില്‍ ചേരുന്ന അനുസ്മരണ വേദിയില്‍വെച്ച് സമ്മാനിയ്ക്കും.

First Paragraph  728-90
Second Paragraph (saravana bhavan

വാദ്യ വിജ്ഞാനകോശം എന്ന നിലയിലാണ് കല്ലേക്കുളങ്ങര അച്ചുതന്‍കുട്ടി മാരാര്‍, വാദ്യലോകത്ത് അറിയപ്പെടുന്നത് . തന്റെ മികവും, കഴിവും ഓരോ വേദികളിലും തകര്‍ത്താടുമ്പോഴും, അറിവിന്റെ നിറവായും, വേദികളെ സംപുഷ്ടമാക്കുന്ന വാദ്യ വിദ്വാനുമാണ്. പ്രസ്തുത പുരസ്‌ക്കാര-അനുസ്മരണ വേദിയില്‍, മറ്റുപുരസ്‌ക്കാര ജേതാക്കളെയും, മേള-പഞ്ചവാദ്യനിരയില്‍ വിവിധ വിഭാഗങ്ങളിലെ പ്രതിഭകളെയും സ്‌നേഹാദരം നല്‍കി അനുമോദിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സ്മൃതി ട്രസ്റ്റ് ഭാരവാഹികളായ ഗുരുവായൂര്‍ ജയപ്രകാശ്, ജോതിദാസ് ഗുരുവായൂര്‍, ബാലന്‍ വാറണാട്ട്, മണികണ്ഠന്‍ പാഴൂര്‍, ശശിധരന്‍ കണ്ണത്ത് എന്നിവര്‍ അറിയിച്ചു.