ഗുരുവായൂരില്‍ ഹരിദാസ് ദോഗ്ര അവതരിപ്പിച്ച സാക്സോഫോണ്‍ കച്ചേരിക്ക് ശ്രോതാക്കള്‍ ഏറെ
ഗുരുവായൂര്‍ : ഗുരുവായൂര്‍ ചെമ്പൈ സംഗീതമണ്ഡപത്തില്‍ വൈകീട്ട് ആറു മുതല്‍ ഒന്‍പത് വരെ നടന്ന വിശേഷാല്‍ കച്ചേരിക്ക് ആസ്വാദകര്‍ ഏറെ യായിരുന്നു . രാത്രി എട്ടു മുതല്‍ ഒന്‍പത് വരെ ഹരിദാസ് ദോഗ്ര അവതരിപ്പിച്ച സാക്സോഫോണ്‍ കച്ചേരി ശ്രോതാക്കള്‍ക്ക് അനുഭൂതിദായകമായിരുന്നു. ആദി താളത്തില്‍ ഹംസ ധ്വനി രാഗത്തില്‍ അഭീഷ്ട വരദ…. , ആദി താളത്തില്‍ കാനഡ രാഗത്തില്‍ അലൈ പായുതേ…. , ആദി താളത്തില്‍ തോഡി രാഗത്തില്‍ തായേ യശോദേ…. എന്ന കീര്‍ത്തനങ്ങളും കയ്യടികളോടെ യാണ് ആസ്വാദകര്‍ ഏറ്റു വാങ്ങിയത് . ഡോ കുഴല്‍മന്ദം രാമകൃഷ്ണന്‍ മൃദംഗം ,ആലുവ രാജേഷ് ഘടം ,കോട്ടയം മുരളി മുഖര്‍ ശംഖ് എന്നിവയില്‍ പിന്തുണ നല്‍കി
വൈകീട്ട് ആറു മണി മുതല്‍ മാമ്പലം സഹോദരിമാര്‍ ( വിജയ ലക്ഷ്മി , ചിത്ര ) കച്ചേരി അവതരിപ്പിച്ചു . ഡോ: ഹേമലത വയലിന്‍ ,ബുര്‍റാ ശ്രീറാം ആറ്റിങ്ങല്‍ മധു ഘടം എന്നിവര്‍ പക്കമേളം ഒരുക്കി . സീതമ്മ മായമ്മ – വസന്ത രാഗം -രൂപക താളം . കൃഷ്ണം കലയ സഖി -മുഖാരി രാഗം – ആദി താളം, വന്ദനമു രഘു നന്ദന -ശഹാന രാഗം -ആദി താളം , രംഗ പുരവിഹാര വൃന്ദാവന ശ്രാരംഗ രാഗം – രൂപക താളം , വേണു ഗാന രമണ തോഡി രാഗം മിശ്ര ചാപ് താളം, ഭജ മാനവം അനിശം – ദേശ് രാഗം – ആദി താളം എന്നീ കീര്‍ത്തനങ്ങളാണ് മാമ്പലം സഹോദരിമാര്‍ അവതരിപ്പിച്ചത് .
തുടര്‍ന്ന്‍ ചെങ്കോട്ട ഹരി ഹര സുബ്രമണ്യന്‍ കച്ചേരി അവതരിപ്പിച്ചു . സി എന്‍ ചന്ദ്ര ശേഖരന്‍ വയലിന്‍ ശ്രീ മുഷ്ണം രാജാ റാവു മൃദംഗം കോവൈ സുരേഷ് ഘടം എന്നിവര്‍ പക്കമേളം ഒരുക്കി , ദേവ ദേവ കലയാമി – മായാമാളവഗൌളരാഗം – രൂപക താളം , നടവര കരുണീ – കന്നഡ ഗൌഡ രാഗം -ആദി താളം , വനമാലി രാധാ രമണ – ഹംസാ നന്ദി രാഗം -ആദി താളം എന്നീ കീര്‍ത്തനങ്ങളാണ് ചെങ്കോട്ട ഹരി ഹര സുബ്രമണ്യന്‍ അവതരിപ്പിച്ചത് . ഇതുവരെ സംഗീതത്തിലെ തുടക്കക്കാരും പാടി തെളിഞ്ഞവരുമായി അറുനൂറോളം പേര്‍ സംഗീത മണ്ഡപത്തില്‍ സംഗീതാര്‍ച്ചന നടത്തി .