Madhavam header
Above Pot

ഗുരുവായൂർ നഗരസഭ സാക്ഷരത മിഷൻ കലോത്സവം

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ സാക്ഷരത മിഷൻ തുടർ വിദ്യഭ്യാസ കലോത്സവം ചാവക്കാട് ഹയർ സെക്കന്ററി സ്കൂളിൽ ഗുരുവായൂർ നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു സാക്ഷരത , നാലാം തരം , ഏഴാം തരം , പത്താംതരം , ഹയർ സെക്കന്ററി വിഭാഗങ്ങളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത് . വായന , ചിത്രരചന , കയ്യെഴുത്ത് , ലളിതഗാനം , നാടൻപാട്ട് , തിരുവാതിരക്കളി , സമൂഹഗാനം , ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത് . പഠിതാക്കളുടെ ഓണാഘോഷവും കലോത്സവത്തിനൊപ്പം സംഘടിപ്പിച്ചിരുന്നു .

buy and sell new

Astrologer

നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ എം രതി , ടി എസ് ഷെനിൽ , കെ വി വിവിധ് , ഷൈലജദേവൻ , നഗരസഭ കൗൺസിലർമാരായ ശ്രീദേവി ബാലൻ , ബഷീർ പൂക്കോട് , സുഷ ബാബു , കോഡിനേറ്റർ കനകവല്ലി കെ കെ , എം സുകുമാരൻ , എൻ ആർ സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു .
സാക്ഷരതാ മിഷൻ കോഡിനേറ്റർമാരായ മഞ്ചു കെ എസ് സ്വാഗതവും ഷീജ കെ കെ നന്ദിയും പറഞ്ഞു .

Vadasheri Footer