Post Header (woking) vadesheri

സഹകരണ സംരക്ഷണ സായാഹ്നം സംഘടിപ്പിച്ചു.

Above Post Pazhidam (working)


ഗുരുവായൂർ : കേരള സഹകരണ വേദിയും. കെ.സി.ഇ. സി യും സംയുക്തമായി ഗുരുവായൂർ കിഴക്കേ നടയിൽ സഹകരണ സംരക്ഷണ സായാഹ്നം സംഘടിപ്പിച്ചു. കരുവന്നൂർ സഹകരണ ബാങ്കിലെ അന്വേഷണം ഊർജ്ജിതപ്പെടുത്തുക, കുറ്റവാളികൾക്ക് കഠിന ശിക്ഷ ഉറപ്പു വരുത്തുക, നിക്ഷേപകരുടെ നിക്ഷേപത്തിന് സുരക്ഷ ഉറപ്പാക്കുക, ജനാധിപത്യവും ഭരണ സുതാര്യതയും സഹകരണ മേഖലയിൽ ഉറപ്പു വരുത്തുക, സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കുക, സഹകരണ മേഖലയെ വരുതിയിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സഹകരണ സംരക്ഷണ സായാഹ്നം സംഘടിപ്പിച്ചത് . സി പി ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വ.പി.മുഹമ്മദ് ബഷീർ സമരം ഉൽഘാടനം ചെയ്തു. കെ.സി. ഇ.സി. സംസ്ഥാന സെക്രട്ടറി പി എ . സജീവൻ , ടി.കെ.രാജീവ്, സി.വി.ശ്രീനിവാസൻ , കെ. കെ.ജ്യോതി രാജ്, ഗീത രാജൻ എന്നിവർ സംസാരിച്ചു.

Ambiswami restaurant