ഗുരുവായൂർ നഗരസഭ അവഗണിച്ച റോഡ് ,കോൺഗ്രസ് മണ്ണിട്ട് സഞ്ചാര യോഗ്യമാക്കി

">

ഗുരുവായൂർ : ഗുരുവായൂരിൽ പൊട്ടിപൊളിഞ്ഞു ജനങ്ങൾക്ക് ദുരിതമായി തീർന്ന റോഡ് കോൺഗ്രസ്സ് വാർഡ് കമ്മറ്റിയുടെ നേത്യത്വത്തിൽ മണ്ണിട്ട് നികത്തി സഞ്ചാരയോഗ്യമാക്കി ഇന്നർ റിംഗ് റോഡിനേയും – ഔട്ടർ റിംഗ് റോഡിനേയും ബന്ധിപ്പിക്കുന്ന സ്വതന്ത്ര്യ സമരസേനാനി സി.ജി നായരുടെ പേരിലറിയപ്പെടുന്ന റോഡാണ് കോൺഗ്രസ് പ്രവർത്തകരുടെ നേത്യത്വത്തിൽ നന്നാക്കിയത്. വർഷങ്ങളായി ഗുരുവായൂരിലെത്തുന്ന ഭക്തജനങ്ങളും യാത്രക്കാരും ദുരിതംപേറിയാണ് ഇതുവഴി യാത്രചെയ്തിരുന്നത്. ഗുരുവായൂർ നഗരസഭാ അധിക്യതരേയും ദേവസ്വം ഭരണാധികാരികളെയും പലവട്ടം റോഡിന്റെ ശോചനീയാവസ്ഥ അറിയിച്ചിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്ര്‌സ് വാർഡ് കമ്മറ്റി റോഡ് നന്നാക്കുന്ന പ്രവർത്തനം ഏറ്റെടുത്തത് . പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ കെ പി ഉദയൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി എസ് സൂരജ്, കണ്ണൻ അയ്യപ്പത്ത്. കെ കെ അനീഷ്, പി.ആർ ഉണ്ണി, അനിൽ ചാമുണ്ഡേശ്വരി, കെ പി മനോജ്, രതീഷ് തെക്കാട്ട്, റെനീഷ് കൈതക്കൽ, കെ.കെ ഷിജു , പി.എം കണ്ണൻ വി.പി പ്രമോദ് , പി.ആർ പ്രകാശൻ എന്നിവർ നേത്യത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Sponsors